ഡിആര്‍ഡിഒയില്‍ സ്‌റ്റൈപ്പന്റോടെ ഇന്റേണ്‍ഷിപ്പ് ചെയ്യാം... ആകെ 30 ഒഴിവുകള്‍
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന് (ഡി ആര്‍ ഡി ഒ) കീഴിലുള്ള കോംബാറ്റ് എയര്‍ക്രാഫ്റ്റ് സിസ്റ്റംസ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്റഗ്രേഷന്‍ സെന്റര്‍ 2026 ലെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ ഇന്റേണ്‍ഷിപ്പാണ് ഇത്. യോഗ്യരായ ബി ഇ/ ബി ടെക്, എം എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനായി അപേക്ഷിക്കാം.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 11 ആണ്. ആകെ 30 ഇന്റേണ്‍ഷിപ്പ് ഒഴിവുകളാണുള്ളത്. ഇതില്‍ 12 എണ്ണം ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്നീ വിഭാഗങ്ങള്‍ക്കാണ്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ 13 ഒഴിവുകളും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ 5 ഒഴിവുകളുമുണ്ട്.

ബി ഇ/ ബി ടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും എം എസ് സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ സെമസ്റ്ററുകളിലെല്ലാം കൂടി കുറഞ്ഞത് 7.5 സി ജി പി എ ഉണ്ടായിരിക്കണം. എം എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം വര്‍ഷത്തില്‍ കുറഞ്ഞത് 70 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.
അപേക്ഷകര്‍ എ ഐ സി ടി ഇ അല്ലെങ്കില്‍ യു ജി സി അംഗീകൃത കോളേജിലോ സര്‍വ്വകലാശാലയിലോ ഫുള്‍-ടൈം കോഴ്സില്‍ പഠിക്കുന്നവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 25 വയസ്സില്‍ താഴെ പ്രായമുണ്ടായിരിക്കണം. മുകളില്‍ പറഞ്ഞത് പോലെ ഇന്റേണ്‍ഷിപ്പ് ആറ് മാസത്തേക്കായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 5,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
ഓരോ മാസവും ലാബില്‍ കുറഞ്ഞത് 15 പ്രവൃത്തി ദിവസങ്ങളെങ്കിലും പൂര്‍ത്തിയാക്കണം എന്ന വ്യവസ്ഥയ്ക്ക് വിധേയമായാണ് ഇത് അനുവദിക്കുന്നത്. മൂന്ന് മാസത്തിന് ശേഷവും ആറ് മാസം പൂര്‍ത്തിയാക്കിയ ശേഷവും എന്നിങ്ങനെ രണ്ട് ഗഡുക്കളായാണ് സ്‌റ്റൈപ്പന്‍ഡ് നല്‍കുക. മുന്‍കാല അക്കാദമിക് പ്രകടനത്തിന്റെയും, ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ അഭിമുഖം അല്ലെങ്കില്‍ ആശയവിനിമയം എന്നിവയുടെയും അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡി ആര്‍ ഡി ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇന്റേണ്‍ഷിപ്പ് ഫോം പൂരിപ്പിച്ച് [email protected] എന്ന വിലാസത്തിലേക്ക് അയച്ചുകൊണ്ട് അപേക്ഷിക്കാം. വിജ്ഞാപനം വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications
