ഡിആര്‍ഡിഒയില്‍ അപ്രന്റീസ് ഒഴിവുകള്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം.. അവസാന തിയതി ഇങ്ങെത്തി..!
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) അപ്രന്റീസ് തസ്തികകളിലേക്ക് കഴിവുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ തേടുന്നു. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. ആകെ 25 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഗ്രാജ്വേറ്റ് (ഡിഗ്രി) അപ്രന്റീസ് തസ്തികയില്‍ 10 ഒഴിവും ടെക്‌നീഷ്യന്‍ (ഡിഗ്രി) അപ്രന്റീസ് തസ്തികയില്‍ 15 ഒഴിവുമാണ് ഉള്ളത്.
തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാജ്വേറ്റ് (ഡിഗ്രി) അപ്രന്റീസുകള്‍ക്ക് പ്രതിമാസം 9000 രൂപ സ്റ്റൈപ്പന്‍ഡ് ആയി ലഭിക്കും. ടെക്‌നീഷ്യന്‍ (ഡിഗ്രി) അപ്രന്റീസുകള്‍ക്ക് പ്രതിമാസം 8000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് ചുവടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേയ് 31 ന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

ഗ്രാജ്വേറ്റ് (ഡിഗ്രി) അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്മ്യൂണിക്കേഷന്‍ & കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് & സിസ്റ്റം എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടര്‍ ടെക്‌നോളജി & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് & എഞ്ചിനീയറിംഗ് എന്നിവയില്‍ ബിഇ/ബി ടെക് ഉണ്ടായിരിക്കണം.
ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ഇലക്ട്രോണിക്സ് & ടെലി-കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്/ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി/ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്/ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ്/അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇന്‍സ്ട്രൂമെന്റേഷന്‍/ഇലക്ട്രോണിക്സ് & ഇന്‍സ്ട്രൂമെന്റേഷന്‍/ഇലക്ട്രോണിക്സ് & ഇന്‍സ്ട്രൂമെന്റേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രൂമെന്റേഷന്‍/ഇലക്ട്രോണിക്സ് & ഇന്‍സ്ട്രൂമെന്റേഷന്‍ എന്നിവയില്‍ ബി ഇ/ബി ടെക് ഉണ്ടായിരിക്കണം.
ടെക്‌നീഷ്യന്‍ (ഡിഗ്രി) അപ്രന്റീസിനായി അപേക്ഷിക്കുന്നവര്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി / കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം. ഇലക്ട്രോണിക്സ്/ടെലി കമ്മ്യൂണിക്കേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് മെക്കാനിക്കല്‍/മാനുഫാക്ചറിംഗ്/ പ്രൊഡക്ഷന്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം.












Click it and Unblock the Notifications