Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസിഐഎല്ലില്‍ പ്രോജക്ട് എന്‍ജിനീയര്‍, ടെക്‌നിക്കല്‍ ഓഫീസര്‍ ഒഴിവ്; ഈ യോഗ്യതകളുള്ളവരാണോ?

ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎല്‍) പ്രോജക്ട് എന്‍ജിനീയര്‍, ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. പ്രസ്തുത തസ്തികകളില്‍ 15 ഒഴിവുകള്‍ ലഭ്യമാണ്. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. പ്രോജക്റ്റ് ആവശ്യകതകളും സ്ഥാനാര്‍ത്ഥിയുടെ തൃപ്തികരമായ പ്രകടനവും കണക്കിലെടുത്ത് പ്രാരംഭ കാലാവധി ഉള്‍പ്പെടെ നാല് വര്‍ഷം വരെ നീട്ടാവുന്നതാണ്.

പ്രോജക്ട് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള പരമാവധി പ്രായപരിധി 33 വയസും ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രായപരിധി 30 വയസുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ കമ്പനി ആവശ്യകതകള്‍ അനുസരിച്ച് ഇന്ത്യയില്‍ എവിടെയും നിയമിക്കും. പ്രോജക്ട് എഞ്ചിനീയറായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ വര്‍ഷത്തേക്ക് 40000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. രണ്ടാം വര്‍ഷത്തിന് 45000 രൂപയും മൂന്നാം വര്‍ഷത്തിന് 50000 രൂപയും നാലാം വര്‍ഷത്തേക്ക് 55000 രൂപയും ലഭിക്കും.

Job News

ടെക്‌നിക്കല്‍ ഓഫീസര്‍റായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ വര്‍ഷത്തേക്ക് പ്രതിമാസം 25000 രൂപയും രണ്ടാം വര്‍ഷത്തിന് 28000 രൂപയും മൂന്ന് നാലും വര്‍ഷങ്ങളില്‍ 31000 രൂപയും ലഭിക്കും. ഉദ്യോഗാര്‍ത്ഥിക്ക് ആര്‍എഫ് ചെയിന്‍ ടെസ്റ്റിംഗില്‍ പരിചയം ഉണ്ടായിരിക്കണം, സിഗ്‌നല്‍ ജനറേറ്റര്‍, സ്‌പെക്ട്രം അനലൈസര്‍, നെറ്റ്വര്‍ക്ക് അനലൈസര്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് സിസ്റ്റം ഇന്റഗ്രേഷന്‍, ടെസ്റ്റിംഗ്, ഡോക്യുമെന്റേഷന്‍ തുടങ്ങിയ വിവിധ ടെസ്റ്റ് ഉപകരണങ്ങളുമായി പ്രവര്‍ത്തിക്കാനുള്ള അറിവ് ഉണ്ടായിരിക്കണം.

മെക്കാനിക്കിലിലേക്കായി ഉള്ളവര്‍ക്ക് ഷെല്‍ട്ടര്‍ എഞ്ചിനീയറിംഗ്, റാക്കുകള്‍, മാസ്റ്റുകള്‍, ആന്റിന ഇന്‍സ്റ്റാളേഷന്‍ ജോലികള്‍, ഫ്‌ലാറ്റ്ബെഡുകള്‍, മാസ്റ്റുകള്‍ക്കുള്ള ടില്‍റ്റിംഗ് മെക്കാനിസം, യൂണിറ്റുകള്‍, റാക്കുകള്‍, വാഹന നില എന്നിവയുടെ അസംബ്ലിംഗ്, ഡിസ്അസംബ്ലിംഗ് എന്നിവയില്‍ പരിചയമുണ്ടായിരിക്കണം. വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ആണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. മേയ് 14 നാണ് അഭിമുഖം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് ടിഎ/ഡിഎ നല്‍കില്ല. മേയ് 14 ന് രാവിലെ 11.30 വരെയെ രജിസ്‌ട്രേഷന് അവസരമുണ്ടാകൂ. മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദഗ്ധരും അര്‍ഹരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇ സി ഐ എല്ലിന്റ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. അഭിമുഖം നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ കൊടുത്തിരിക്കുന്നു.

കോര്‍പ്പറേറ്റ് ലേണിംഗ് ആന്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, നളന്ദ കോംപ്ലക്സ്, ടിഐഎഫ്ആര്‍ റോഡ്, ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇസിഐഎല്‍ പോസ്റ്റ്, ഹൈദരാബാദ് - 500062

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+