Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപിഎഫ്ഒയില്‍ ജോലി വേണോ? എഴുത്ത് പരീക്ഷയില്ല, അഭിമുഖം മാത്രം.. ശമ്പളം ഇത്ര..!

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ( ഇ പി എഫ് ഒ ) കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക യുവ പ്രൊഫഷണല്‍ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇ പി എഫ് ഒയുടെ ഔദ്യോഗിക വെബ്സൈറ്റായ epfindia.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

ഒരു വര്‍ഷത്തേക്കായിരിക്കും ആദ്യഘട്ടത്തില്‍ നിയമനം. കരാര്‍ മൂന്ന് വര്‍ഷം വരെ നീട്ടാനുള്ള അവസരം ഉണ്ടായിരിക്കും. അപേക്ഷകര്‍ 32 വയസോ അതില്‍ താഴെയോ പ്രായമുള്ളവരോ ആയിരിക്കും. ഡല്‍ഹിയില്‍ ആയിരിക്കും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക. പ്രതിമാസം 65000 രൂപയായിരിക്കും ശമ്പളം. അഭിമുഖമല്ലാതെ എഴുത്ത് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല.

Job News

അഭിമുഖത്തില്‍ പങ്കെടുക്കാനെത്തുന്ന അപേക്ഷകര്‍ അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൊണ്ടുവരണം. അപേക്ഷകര്‍ ഇ പി എഫ് ഒയുടെ ഔദ്യോഗിക സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുകയും ആവശ്യമായ എല്ലാ രേഖകളും [email protected] എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യുകയും വേണം. വിശദീകരണമില്ലാതെ അപേക്ഷകള്‍ നിരസിക്കാനുള്ള അവകാശം ഇപിഎഫ്ഒയില്‍ നിക്ഷിപ്തമാണ്.

ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദധാരികളായിരിക്കണം. സാമൂഹിക സുരക്ഷാ അല്ലെങ്കില്‍ തൊഴില്‍ മേഖലയിലെ സര്‍ക്കാര്‍ പദ്ധതികളില്‍ ഗവേഷണ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യുവ പ്രൊഫഷണലുകള്‍ക്ക് 12 ദിവസത്തെ ലീവ് ലഭിക്കും. ഉപയോഗിക്കാത്ത ലീവ് എടുത്തുകളയില്ല. മെറ്റേണിറ്റി ബെനിഫിറ്റ് (ഭേദഗതി) നിയമം 2017 പ്രകാരം സ്ത്രീകള്‍ക്ക് പ്രസവാവധിക്ക് അര്‍ഹതയുണ്ട്.

തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് പതിവ് ജോലി സമയം. ആവശ്യമെങ്കില്‍ വാരാന്ത്യങ്ങളിലോ അവധി ദിവസങ്ങളിലോ അധിക മണിക്കൂറുകള്‍ ഉണ്ടാകാം എന്നും ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+