എഴുത്തുപരീക്ഷയില്ല... അരലക്ഷത്തിന് മുകളില്‍ ശമ്പളം; ഇപിഎഫ്ഒയില്‍ അവസരം
ഇ പി എഫ് ഒ ( എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ) നിയമ മേഖലയില്‍ താല്‍ക്കാലിക യുവ പ്രൊഫഷണലുമാരെ തേടുന്നു. ഇ പി എഫ് ഒയുടെ നിയമപരമായ കേസുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള തസ്തികയിലേക്കാണ് നിയമനം. 32 വയസോ അതില്‍ കുറവോ പ്രായമുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഒരു സ്‌ക്രീനിംഗ് പ്രക്രിയയ്ക്ക് വിധേയമാകും. അതിന് ശേഷം ഇ പി എഫ് ഒ സ്ഥാപിച്ച മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതായിരിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇ പി എഫ് ഒയുടെ ഔദ്യോഗിക വെബ്സൈറ്റായ epfindia.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 65000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. അപേക്ഷകര്‍ ഇ പി എഫ് ഒയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുകയും ആവശ്യമായ എല്ലാ രേഖകളും സഹിതം സമയ പരിധിക്ക് മുമ്പ് [email protected] എന്ന ഇ - മെയില്‍ വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കുകയും വേണം. യാതൊരു വിശദീകരണവുമില്ലാതെ അപേക്ഷകള്‍ നിരസിക്കാനുള്ള അവകാശം ഇ പി എഫ് ഒയില്‍ നിക്ഷിപ്തമാണ്.
അപേക്ഷകര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. എല്‍ എല്‍ ബി അല്ലെങ്കില്‍ ബി എ എല്‍ എല്‍ ബിയും അനുബന്ധ മേഖലയില്‍ പ്രസക്തമായ ഗവേഷണ പരിചയവുമുള്ള വ്യക്തികള്‍ക്ക് മുന്‍ഗണന നല്‍കും. എല്‍ എല്‍ എം അല്ലെങ്കില്‍ പി എച്ച് ഡി പോലുള്ള ഉയര്‍ന്ന യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍, ഗവേഷണ പരിചയം, യോഗ്യതാനന്തര വൈദഗ്ദ്ധ്യം എന്നിവ ഉള്ളത് അഭികാമ്യം.
യംഗ് പ്രൊഫഷണലുകള്‍ക്ക് പ്രതിവര്‍ഷം 12 ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ട്. അംഗത്വം എടുത്ത തീയതി മുതല്‍ ഓരോ മാസവും സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ പ്രോ - റാറ്റാ അടിസ്ഥാനത്തില്‍ അവധി ലഭിക്കും. അവധിക്കാലത്തിന് ഉള്ളില്‍ വരുന്ന വാരാന്ത്യങ്ങളും പൊതു അവധികളും 12 ദിവസത്തെ അവധി കൂടാതെ എടുക്കാം. അനുവദിച്ച 12 ദിവസത്തിന് അപ്പുറം എടുക്കുന്ന ഏതൊരു അവധിയും സ്‌റ്റൈപ്പന്‍ഡില്‍ നിന്ന് കിഴിവിന് കാരണമാകും. ഉപയോഗിക്കാത്ത ലീവ് വര്‍ഷാവസാനത്തില്‍ കാലഹരണപ്പെടും.












Click it and Unblock the Notifications