ഇഎസ്‌ഐയില്‍ നിരവധി ഒഴിവുകള്‍... ശമ്പളം രണ്ട് ലക്ഷത്തിനും മുകളില്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം?
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇ എസ് ഐ സി) പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ്, സീനിയര്‍ റസിഡന്റ് എന്നീ തസ്തികകളില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ യോഗ്യതയുള്ളവരും അനുയോജ്യരുമായ ഉദ്യോഗാര്‍ത്ഥികളെ തിരയുന്നു. ആകെ 107 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഫാക്കല്‍റ്റി തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ എം സി / എം സി ഐ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. സൂപ്പര്‍ സ്‌പെഷ്യാലിറ്റി/ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്കുള്ള അപേക്ഷകന് അംഗീകൃത എംബിബിഎസ് ബിരുദം ഉണ്ടായിരിക്കണം. കൂടാതെ ബന്ധപ്പെട്ട സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയില്‍ പിജി ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് സാധുവായ എം എം സി / സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍/ സ്റ്റേറ്റ് ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രസ്തുത തസ്തികകൡലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ 225 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്.
ഒരു മാസത്തെ അറിയിപ്പിലോ റഗുലര്‍ ഫാക്കല്‍റ്റിയില്‍ ചേരുമ്പോഴോ അല്ലെങ്കില്‍ 70 വയസ് തികയുമ്പോഴോ (ഏതാണ് നേരത്തെയെങ്കില്‍) കരാര്‍ അവസാനിപ്പിക്കാവുന്നതാണ്. ഫാക്കല്‍റ്റി, സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ്‌സ് എന്നീ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 67 വയസും സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് 45 വയസുമാണ്. ഫാക്കല്‍റ്റി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രൊഫസര്‍-201213 രൂപ, അസോസിയേറ്റ് പ്രൊഫസര്‍- 133802 രൂപ, അസിസ്റ്റന്റ് പ്രൊഫസര്‍-114955 രൂപ എന്നിങ്ങനെ പ്രതിമാസ ശമ്പളം ലഭിക്കും.
സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ്‌സ് ഫുള്‍ ടൈം എന്‍ട്രി ലെവല്‍ 200000 രൂപയും കണ്‍സള്‍ട്ടറ്റ് സീനിയര്‍ ലെവല്‍ 240000 രൂപയും സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ്‌സ് പാര്‍ട്ട് ടൈം ( ആഴ്ചയില്‍ നാല് ദിവസം 4 മണിക്കൂര്‍) എന്‍ട്രി ലെവല്‍-100000, കണ്‍സള്‍ട്ടന്റ് സീനിയര്‍ ലെവല്‍ -150000 രൂപയും പ്രതിമാസ ശമ്പളമായി ലഭിക്കും. സീനിയര്‍ റസിഡന്റിന് അടിസ്ഥാന ശമ്പളം 67700 രൂപയാണ്. അതിനൊപ്പം എന്‍പിഎ, മറ്റ് അലവന്‍സുകള്‍ എന്നിവയും അനുവദിക്കും.
ഒരു വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോറം കൊണ്ടുവരണം. വാക്ക്-ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ നാല് രാവിലെ 9 മണിക്ക് ആരംഭിക്കും. വൈകി വരുന്നവരെ അഭിമുഖത്തിന് അനുവദിക്കില്ല.












Click it and Unblock the Notifications