Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസശമ്പളം 1,77,500 രൂപ വരെ; കേന്ദ്ര സര്‍ക്കാരില്‍ സ്വപ്ന ജോലി, 553 ഒഴിവുകള്‍

വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിരവധി അവസരങ്ങള്‍. 553 എക്‌സാമിര്‍ ഓഫ് പേറ്റന്റ് & ഡിസൈന്‍സ് ഗ്രൂപ്പ് എ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലായ് 14 മുതല്‍ ആഗസ്റ്റ് നാല് വരെ അപേക്ഷിക്കാന്‍ സാധിക്കും. www.qcin.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാന്‍ സാധിക്കും.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ പി ജി എന്നിവയാണ് യോഗ്യത. ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ഫുഡ് ടെക്‌നോളജി, കെമിസ്ട്രി, പോളിമര്‍ സയന്‍സ് & ടെക്‌നോളജി, ഫിസിക്‌സ്, എന്‍ജിനീയറിംഗ് (ബയോമെഡിക്കല്‍ / ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ / ഇലക്ട്രിക്കല്‍ / കംപ്യൂട്ടര്‍ സയന്‍സ് / സിവില്‍ / മെക്കാനിക്കല്‍ / മെറ്റലര്‍ജിക്കല്‍ / ടെക്‌സ്‌റ്റൈല്‍) എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രായപരിധി 21 വയസ് മുതല്‍ 35 വയസ് വരെയാണ്. ശമ്പളം 56,100- 1,77,500 ആണ്.

jobs

ഇൻഫർമേഷൻ റിസർച്ച് ഓഫീസർ

തിരുവനന്തപുരം വികാസ്ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 36,000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമാണ്. സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ് സ്ട്രീം സബ്ജക്ട് ഇവയിലേതെങ്കിലും ബിരുദാനന്തര ബിരുദം, ന്യൂനപക്ഷ വിഭാഗങ്ങൾക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗങ്ങൾക്കോ വേണ്ടിയുളള കേന്ദ്ര/സംസ്ഥാന പ്രോജക്ടുകൾ ചെയ്തുളള കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

പ്രായപരിധി 18 നും 36 നും ഇടയിൽ (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്). ഉദ്യോഗാർഥികൾ പൂർണ്ണമായ ബയോഡേറ്റ, യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 31 ന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ്ഭവൻ നാലാംനില, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ (www.minoritywelfare.kerala.gov.in) ലഭ്യമാണ്.

ലാബ് ടെക്നീഷ്യൻ നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപ്രതിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: പ്രീ ഡിഗ്രി/പ്ലസ് ടു , ഡി എം ഇയുടെ ഡി എം എൽ റ്റി അല്ലെങ്കിൽ ബി എസ്‌ സി എം എൽ റ്റി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. പ്രതിഫലം : 750 രൂപ പ്രതിദിനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 26ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എം സി എച്ച് സെമിനാർ ഹാളിൽ ( പേ - വാർഡിന് സമീപം) എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900

ന്യൂക്ലിയർ മെഡിസിൻ ടെക്നീഷ്യൻ നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേയക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം.

യോഗ്യത : ബി എസ് സി ന്യൂക്ലിയർ മെഡിസിൻ ടെക്‌നിഷ്യൻ അല്ലെങ്കിൽ ബി എസ് സി സയൻസ് ഡിഗ്രിയും ബാർകിൽ (BARC) നിന്നും ഡി എം ആർ ഐ ടി അല്ലെങ്കിൽ എ എൻ എം പി ഐ ടെക്നിക്കൽ ട്രെയിനിങ്ങും ന്യൂക്ലിയർ മെഡിസിനിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും. പ്രതിഫലം : 30,000 രൂപ പ്രതിമാസം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 24ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+