എക്‌സിം ബാങ്കില്‍ മികച്ച അവസരം.. ശമ്പളം ഒരുലക്ഷം രൂപ വരെ; നിങ്ങള്‍ യോഗ്യരാണോ?
എക്‌സിം ബാങ്ക് ( എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ) വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ eximbankindia.in വഴി അപേക്ഷിക്കാം. മാര്‍ച്ച് 22 നാണ് അപേക്ഷാ പ്രക്രിയ ആരംഭിിക്കുക. ഏപ്രില്‍ 15 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
മാനേജ്‌മെന്റ് ട്രെയിനി (എംടി), ഡെപ്യൂട്ടി മാനേജര്‍ (ഡിഎം), ചീഫ് മാനേജര്‍ (സിഎം) എന്നിവയുള്‍പ്പെടെ ഒന്നിലധികം തസ്തികകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതിയിലോ അതിനുമുമ്പോ ഓണ്‍ലൈന്‍ മോഡ് വഴി ബാങ്കില്‍ ഫീസ് നിക്ഷേപിക്കുമ്പോള്‍ മാത്രമേ അപേക്ഷയുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാകൂ.

എഴുത്തുപരീക്ഷ മേയ് മാസത്തില്‍ നടത്താനാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈ, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക. എന്നിരുന്നാലും, ആവശ്യത്തിന് ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലെങ്കില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റത്തിന് വിധേയമാകും. വ്യക്തിഗത അഭിമുഖങ്ങള്‍ മുംബൈയിലും ന്യൂഡല്‍ഹിയിലും മാത്രമായിട്ടായിരിക്കും നടത്തുക.
മാനേജ്‌മെന്റ് ട്രെയിനിയില്‍ ആകെ 22 ഒഴിവുകളാണ് ഉള്ളത്. ഡിജിറ്റല്‍ ടെക്‌നോളജി തസ്തികയില്‍ 10 ഒഴിവുകളാണ് ഉള്ളത്. റിസര്‍ച്ച് ആന്റ് അനാലിസിസ് തസ്തികയിലും ലീഗല്‍ തസ്തികയിലും അഞ്ച് വീതം ഒഴിവും രാജ്ഭാഷയില്‍ രണ്ട് ഒഴിവുകളുമാണ് ഉള്ളത്. ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ ആകെ അഞ്ച് ഒഴിവുകളാണ് ഉള്ളത്. ഇതില്‍ നാലെണ്ണം ലീഗല്‍ (ഗ്രേഡ് / സ്‌കെയില്‍ ജൂനിയര്‍ മാനേജ്‌മെന്റ് I) തസ്തികയിലാണ്.
ഡെപ്യൂട്ടി മാനേജര്‍ (ഡെപ്യൂട്ടി കംപ്ലയന്‍സ് ഓഫീസര്‍) (ഗ്രേഡ് / സ്‌കെയില്‍ ജൂനിയര്‍ മാനേജ്‌മെന്റ് I) തസ്തികയിലാണ് ഒരു ഒഴിവുള്ളത്. ചീഫ് മാനേജര്‍ (കംപ്ലയന്‍സ് ഓഫീസര്‍) (ഗ്രേഡ് / സ്‌കെയില്‍ മിഡില്‍ മാനേജ്‌മെന്റ് III) തസ്തികയില്‍ ആകെ ഒരു ഒഴിവാണ് ഉള്ളത്. ഡെപ്യൂട്ടി മാനേജര്‍ (I) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 48,480 രൂപ മുതല്‍ 85,920 രൂപ വരെ ശമ്പളം ലഭിക്കും.
ചീഫ് മാനേജര്‍ (III) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 85,920 രൂപ മുതല്‍ 1,05,280 രൂപ വരെയാണ് ശമ്പളം. ബാങ്കിലെ ഒരു വര്‍ഷത്തെ പരിശീലന കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, മാനേജ്‌മെന്റ് ട്രെയിനികളെ ജൂനിയര്‍ മാനേജ്‌മെന്റ് (ജെഎം-I) ഗ്രേഡില്‍ ഡെപ്യൂട്ടി മാനേജര്‍മാരായി നിയമിക്കും. പരിശീലന കാലയളവില്‍, അവര്‍ക്ക് 65,000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.












Click it and Unblock the Notifications