പ്ലസ് ടു കഴിഞ്ഞോ? ഡോക്ടറും എഞ്ചിനീയറുമല്ലാതെ മികച്ച ശമ്പളമുള്ള ജോലിയാണോ നിങ്ങള്‍ക്ക് വേണ്ടത്?
മികച്ച ശമ്പളമുള്ള ജോലി എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. പലപ്പോഴും മികച്ച ശമ്പളം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഡോക്ടര്‍, എഞ്ചിനീയര്‍ എന്നീ ഉന്നത വിദ്യാഭ്യാസമുള്ള ജോലിയായിരിക്കും എല്ലാവരുടേയും മനസിലേക്ക് വരിക. എന്നാല്‍ ഈ കരിയര്‍ തിരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം എന്നില്ല. എഞ്ചിനീയറിംഗ്, മെഡിസിന്‍ എന്നിവയ്ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുടരാന്‍ കഴിയുന്ന വിവിധ തൊഴിലുകളുണ്ട്.
ഒരു കരിയര്‍ പാത തിരഞ്ഞെടുക്കുന്നതിന് നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ളത് എന്താണെന്നും പ്രചോദനം നഷ്ടപ്പെടാതെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിബദ്ധത നിലനിര്‍ത്താന്‍ കഴിയുമോ എന്നും വിലയിരുത്തേണ്ടതുണ്ട്. എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മെഡിസിന്‍ സംബന്ധിയായ മേഖലകള്‍ക്ക് പുറത്ത് ഇന്ത്യയില്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ചില തൊഴിലുകള്‍ നോക്കാം.

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാര്‍
ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാര്‍ എന്നത് ഒരു ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്ന തൊഴിലാണ്. അവരുടെ കോര്‍പ്പറേഷന്‍, സര്‍ക്കാര്‍, മറ്റ് സ്ഥാപനങ്ങള്‍, ക്ലയന്റുകള്‍ എന്നിവയ്ക്കായി മൂലധനം സമാഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. ധനകാര്യം, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ബി.കോം, അല്ലെങ്കില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എ എന്നിവയില്‍ ബിരുദമുള്ള ആര്‍ക്കും ഈ ജോലിക്ക് യോഗ്യത നേടാം. ശമ്പള പരിധി: പ്രതിവര്‍ഷം 3 മുതല്‍ 45 ലക്ഷം രൂപ വരെ.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
രാജ്യത്ത് എന്നല്ല, ലോകത്ത് തന്നെ ഏറ്റവും ശമ്പളം ഉള്ള ജോലികളില്‍ ഒന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്. കമ്പനികളുടെ ഓഡിറ്റുകള്‍, നികുതി, അക്കൗണ്ടിംഗ് എന്നിവ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ് കൈകാര്യം ചെയ്യുന്നത്. ബിസിനസ് നികുതി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പാക്കുന്നു. കൂടാതെ കമ്പനികള്‍ക്ക് സാമ്പത്തിക, നികുതി ആസൂത്രണ ഉപദേശങ്ങള്‍ നല്‍കുന്നു.
പ്ലസ് ടു യോഗ്യതയും കൊമേഴ്സിലോ ഫിനാന്‍സിലോ ബിരുദ യോഗ്യതയും സിഎ അഡ്വാന്‍സ്ഡ് കോഴ്സ് പാസായവര്‍ക്ക് സിഎ ആയി ജോലിക്ക് കയറാം. ശമ്പള പരിധി: പ്രതിവര്‍ഷം 3 മുതല്‍ 20 ലക്ഷം രൂപ വരെ
മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്
മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുകള്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, തന്ത്രങ്ങള്‍, സംഘടനാ ഘടന എന്നിവ മെച്ചപ്പെടുത്തുന്നതിന് ഉപദേശം നല്‍കുന്നു. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദമുള്ളവര്‍ക്ക് ഈ ജോലിയ്ക്ക് അപേക്ഷിക്കാം. പിജി യോഗ്യതയുള്ളത് അധികനേട്ടമായിരിക്കും. ശമ്പള പരിധി: പ്രതിവര്‍ഷം 10 മുതല്‍ 45 ലക്ഷം രൂപ വരെ
മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഏറ്റവും അധികം ഡിമാന്‍ഡുള്ള ജോലികളില്‍ ഒന്നാണിത്. ഉല്‍പ്പന്നമോ സേവനമോ പ്രോത്സാഹിപ്പിക്കുന്നതിനായി മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ വികസനവും നടപ്പാക്കലും മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍ ശ്രദ്ധിക്കുന്നു. മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ അനുബന്ധ മേഖലകളിലെ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ശമ്പള പരിധി: പ്രതിവര്‍ഷം 3 മുതല്‍ 26 ലക്ഷം രൂപ വരെ.
പ്രൊാഡക്ട് മാനേജര്‍
പുതിയ ഉല്‍പ്പന്നങ്ങളുടെ ആസൂത്രണം, വികസനം, ലോഞ്ച് എന്നിവയാണ് പ്രൊാഡക്ട് മാനേജര്‍മാരുടെ ഉത്തരവാദിത്തം. കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ അനുബന്ധ മേഖലകളില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പള പരിധി: പ്രതിവര്‍ഷം 6 മുതല്‍ 40 ലക്ഷം രൂപ വരെ.












Click it and Unblock the Notifications