യുഎഇയിൽ മലയാളികൾക്ക് ജോലി നേടാം; 50 ഒഴിവുകൾ, 1.30 ലക്ഷം ശമ്പളം..താമസവും വിമാന ടിക്കറ്റും
യുഎഇയിൽ ജോലി തേടുന്നവർക്ക് ഇതാ അവസരം. പുരുഷ നഴ്സുമാരുടെ ഒഴിവിലാണ് അവസരം. ആകെ 50 ഒഴിവാണ് ഉള്ളത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ബിഎസ്‌സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ജിഎൻഎം യോഗ്യയുള്ളവർ അപേക്ഷിക്കേണ്ടതില്ല. എച്ച്എഎഡി/ഡിഒഎച്ച് ലൈസൻസ് ഉള്ളവർക്ക് മുൻഗണനയുണ്ട്. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് എന്നീ മേഖലകളിൽ പ്രവർത്തിച്ചവർക്ക് മുൻഗണന ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 5000 എഇഡിയാണ് ശമ്പളം. കമ്പനി താമസ സൌകര്യം നൽകും. റിമോട്ട് ഏരിയകളിലിൽ ജോലിക്ക് നിയോഗിച്ചാൽ ഭക്ഷണവും കമ്പനി അനുവദിക്കും.ഗതാഗത സൌകര്യവും സൌജന്യമായിരിക്കും. ആഴ്ചയിൽ 60 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. വിസയും ടിക്കറ്റും മെഡിക്കൽ ഇൻഷുറൻസം കമ്പനി അനുവദിക്കും.
സപ്റ്റംബർ 26 ന് തിരുവനന്തപുരം വഴുതക്കാടുള്ള ഒഡപെക് ഓഫീസിൽ വെച്ചാണ് അഭിമുഖം നടക്കുക. രാവിലെ 8 നും 10 നും ഇടയിൽ റിപ്പോർട്ട് ചെയ്യണം.
സിവി, ഒറിജിനൽ പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, പ്രൊഫഷണൽ ലൈസൻസ്, മറ്റ് രേഖകൾ എന്നിവ കൈയ്യിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/walk-in-interview-for-male-industrial-nurses-to-uae/2026-09-26%2000:00:00
സംസ്ഥാന സർക്കാരിന് കീഴിൽ ഒഴിവ്
പിആർഡിയിൽ ഇൻഫർമേഷൻ അസിസ്റ്റന്‍റ്
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്‌മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റ്മാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 14 ജില്ലകളിലും ഒഴിവുണ്ട്. ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷനോ ഡിഗ്രിയോ ഡിപ്ലോമയോ അല്ലെങ്കിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡൈ്വർടൈസിംഗിൽ ഡിപ്ലോമയോ അല്ലെങ്കിൽ ന്യൂ മീഡിയ അല്ലെങ്കിൽ സോഷ്യൽ മീഡിയ സ്റ്റഡീസിൽ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. വീഡിയോ നിർമ്മാണത്തിലും എഡിറ്റിംഗിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2026 സെപ്റ്റംബർ 1ന് 30 വയസ് കവിയരുത്.
ഇ-മെയിൽ അഡ്രസും ഫോൺ നമ്പരും ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അപേക്ഷകൾ ഓൺലൈനായി https://prism.prd.kerala.gov.in മുഖേന സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. വിശദവിവരങ്ങൾ prd.kerala.gov.in, cdit.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.


Click it and Unblock the Notifications
