Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി സ്വപ്‌നമാണോ? ഈ പറയുന്ന യോഗ്യതകളുണ്ടോ? ഇതാ സുവര്‍ണാവസരം

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗെയില്‍ ഇന്ത്യ ലിമിറ്റഡ് 275 ഓളം തസ്തികകളിലെ ഒഴിവ് നികത്താനായി അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 11 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. രണ്ട് ലക്ഷം വരെ ശമ്പളം ലഭിക്കുന്ന തസ്തികകളില്‍ ആണ് ഒഴിവ് വന്നിരിക്കുന്നത്. വിവിധ തസ്തികളിലേക്ക് വന്ന ഒഴിവുകളും യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവയും അറിയാം.

സീനിയര്‍ എഞ്ചിനീയര്‍

റിന്യുവബിള്‍ എനര്‍ജി, ബോയ്ലര്‍ ഓപ്പറേഷന്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍, ഗെയ്ല്‍ടെല്‍ ടിസി/ ടിഎം, സിവില്‍ തുടങ്ങിയവയില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായം പരമാവധി 28 വയസായിരിക്കണം. 60000 രൂപ മുതല്‍ 180000 രൂപ വരെ ശമ്പളം ലഭിക്കും.

Job News

സീനിയര്‍ ഓഫീസര്‍ (ഫയര്‍ ആന്‍ഡ് സേഫ്റ്റി, സി ആന്‍ഡ് പി)

ബന്ധപ്പെട്ട വിഭാഗത്തില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക്. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായം പരമാവധി 28 വയസായിരിക്കണം. 60000 രൂപ മുതല്‍ 180000 രൂപ വരെ ശമ്പളം ലഭിക്കും.

സീനിയര്‍ ഓഫീസര്‍ (മാര്‍ക്കറ്റിംഗ്)

എന്‍ഞ്ചിനീയറിംഗ് ബിരുദം, എംബിഎ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായം പരമാവധി 28 വയസായിരിക്കണം. 60000 രൂപ മുതല്‍ 180000 രൂപ വരെ ശമ്പളം ലഭിക്കും.

സീനിയര്‍ ഓഫീസര്‍ (എഫ് ആന്‍ഡ് എ)

സിഎ/സിഎംഎ (ഐസിഡബ്ല്യുഎ) അല്ലെങ്കില്‍ ബികോം/ബിഎ (ഇക്കണോമിക്‌സ്)/ബിഎ/ബിഎസ്സി (മാത്സ്/ സ്റ്റാറ്റിസ്റ്റിക്‌സ്)/ബിഇ/ബിടെക് യോഗ്യതയോടൊപ്പം എംബിഎ ഫിനാന്‍സ് ഉള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായം പരമാവധി 28 വയസായിരിക്കണം. 60000 രൂപ മുതല്‍ 180000 രൂപ വരെ ശമ്പളം ലഭിക്കും.

സീനിയര്‍ ഓഫീസര്‍ (എച്ച്ആര്‍)

എംബിഎ/എംഎസ്ഡബ്ല്യു (പഴ്‌സനേല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ഹ്യുമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്) അല്ലെങ്കില്‍ പിജി/പിജി ഡിപ്ലോമ (പഴ്‌സനേല്‍ മാനേജ്‌മെന്റ്/പഴ്‌സനേല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായം പരമാവധി 28 വയസായിരിക്കണം. 60000 രൂപ മുതല്‍ 180000 രൂപ വരെ ശമ്പളം ലഭിക്കും.

സീനിയര്‍ ഓഫിസര്‍ (ലോ)

എല്‍എല്‍ബി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായം പരമാവധി 28 വയസായിരിക്കണം. 60000 രൂപ മുതല്‍ 180000 രൂപ വരെ ശമ്പളം ലഭിക്കും.

സീനിയര്‍ ഓഫീസര്‍ (മെഡിക്കല്‍ സര്‍വീസസ്)

എംബിബിഎസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായം പരമാവധി 32 വയസായിരിക്കണം. 60000 രൂപ മുതല്‍ 180000 രൂപ വരെ ശമ്പളം ലഭിക്കും.

സീനിയര്‍ ഓഫീസര്‍ (കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ്)

പിജി/ പിജി ഡിപ്ലോമ ഇന്‍ (കമ്യൂണിക്കേഷന്‍/ അഡ്വര്‍ട്ടൈസിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മാനേജ്‌മെന്റ്/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്യൂണിക്കേഷന്‍/ ജേണലിസം) എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം പരമാവധി 28 വയസായിരിക്കണം. 60000 രൂപ മുതല്‍ 180000 രൂപ വരെ ശമ്പളം ലഭിക്കും.

ഓഫീസര്‍ (ലബോറട്ടറി)

എംഎസ്സി കെമിസ്ട്രി യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 32 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,000-1,60,000 രൂപ വരെ ശമ്പളം ലഭിക്കും.

ഓഫീസര്‍ (സെക്യൂരിറ്റി)

ബിരുദ യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,000-1,60,000 രൂപ വരെ ശമ്പളം ലഭിക്കും.

ഓഫിസര്‍ (ഒഫീഷ്യല്‍ ലാംഗ്വേജ്)

ഹിന്ദിയില്‍ പിജി, ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷ പരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,000-1,60,000 രൂപ വരെ ശമ്പളം ലഭിക്കും.

യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.gailonline.com സന്ദര്‍ശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+