ഇന്ത്യയിലെ എന്‍ജിനിയര്‍മാര്‍ക്ക് ഇനി നല്ല കാലം; ബോയിംഗും എയര്‍ബസും വിളിക്കുന്നു

ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദരായ എന്‍ജിനിയര്‍മാര്‍ക്കായി വന്‍ തോതില്‍ അവസരമൊരുക്ക് വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗും എയര്‍ ബസും. എയര്‍ക്രാഫ്റ്റ്, സോഫ്‌റ്റ്വെയര്‍ ടെക്‌നോളജി മേഖലയോടൊപ്പം ഹാര്‍ജ് എന്‍ജിനിയറിംഗിലും വന്‍ തൊഴില്‍ അവസരങ്ങളാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള എന്‍ജിനിയര്‍മാര്‍ക്ക് താരതമ്യേന കുറഞ്ഞ ശമ്പളം മതിയെന്നതാണ് കമ്പനികളെ ഇന്ത്യയിലേക്ക് അകര്‍ഷിക്കുന്നത്. ആഗോളതലത്തില്‍ 13,000 പേരില്‍ ഈ വര്‍ഷം 1,000 പേരെ ഇന്ത്യയില്‍ നിയമിക്കാനാണ് എയര്‍ബസ് പദ്ധതിയിടുന്നത്.
18,000 തൊഴിലാളികള്‍ ജോലി ചെയ്യുന്ന ബോയിംഗും അതിന്റെ വിതരണക്കാരും ഓരോ വര്‍ഷവും ഏകദേശം 1,500 ജീവനക്കാരുടെ വളര്‍ച്ച കൈവരിക്കുന്നുണ്ടെന്ന് കമ്പനിയുടെ ഇന്ത്യന്‍ മേധാവി സലില്‍ ഗുപ്‌തെ ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പ്രതിവര്‍ഷം 15 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്ന് എന്‍ജിനിയറിംഗ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്. അതുകൊണ്ട് ഇന്ത്യയില്‍ പ്രതിഭാശാലികളുടെ ഒരു ഹബ്ബയി മാറുകയാണെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസം രണ്ട് കമ്പനികള്‍ക്കുമായി എയര്‍ ഇന്ത്യ മാത്രം നല്‍കിയത് 470 വിമാനങ്ങളുടെ ഓര്‍ഡറാണ്. അതുകൊണ്ട് തന്നെ ഇരു കമ്പനികളിലേക്ക് ഒട്ടേറെ എന്‍ജിനിയര്‍മാരുടെ തസ്തികളാണ് ഒഴിഞ്ഞു കിടക്കുന്നത്.
കേരഫെഡിൽ ഡെപ്യൂട്ടേഷൻ
കേരഫെഡിൽ അസി. മാനേജർ (ഫിനാൻസ് & ഓഡിറ്റ്), അക്കൗണ്ടന്റ്, എൽ.ഡി. ടൈപ്പിസ്റ്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. അപേക്ഷ 30ന് വൈകിട്ട് 5നകം മാനേജിങ് ഡയറക്ടർ, കേരഫെഡ്, കേരാ ടവർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2320504, 2326209. വെബ്സൈറ്റ്: www.kerafed.com.
ലീഗൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റുമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിയമ ബിരുദധാരികളായ യുവതീ യുവാക്കൾക്ക് പ്രായോഗിക പരിശീലനം നൽകി കരിയറിൽ മികവ് കൈവരിക്കുന്നതിനും മികച്ച അഭിഭാഷകരായി രൂപപ്പെടുത്തുന്നതിലൂടെ തങ്ങളുടെ പ്രൊഫഷനിൽ ഉന്നതിയിൽ എത്തിച്ചേരുന്നതിനും വകുപ്പിന്റെ നിയമാധിഷ്ഠിത സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസ്, ജില്ലാ കോടതികളിലെയും സ്പെഷ്യൽ കോടതികളിലെയും ഗവൺമെന്റ് പ്ലീഡർ ഓഫീസ്, ലീഗൽ സർവീസ് അതോറിറ്റി, KELSA, KIRTADS കോഴിക്കോട്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ 69 പേര് രണ്ടു വർഷത്തേക്ക് 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ നിയമിക്കും.
ജില്ലാ കോടതികളിലെയും സ്പെഷ്യൽ കോടതികളിലെയും ഗവൺമെന്റ് പ്ലീഡർ ഓഫീസുകൾ, ജില്ലാ ലീഗൽ അതോറിറ്റി, KELSA, KIRTADS കോഴിക്കോട്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ പരിശീലനത്തിന് സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം.
ഒരാൾക്ക് ഒരു ജില്ലയിൽ മാത്രമേ അപേക്ഷിക്കാനാകു. ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ പരിശീലനത്തിന് താത്പര്യമുള്ളവർ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സമർപ്പിക്കണം. അപേക്ഷാഫോം, വിജ്ഞാപനം എന്നിവയ്ക്ക് അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ഏപ്രിൽ 20നകം നൽകണം.












Click it and Unblock the Notifications