Get Updates
Get notified of breaking news, exclusive insights, and must-see stories!

2025 ല്‍ ഈ ജോലിക്കാരെ തേടി കമ്പനികള്‍ അലയും...; തൊഴിലവസരങ്ങള്‍ ഇനി ഈ മേഖലയില്‍

പുതുവര്‍ഷത്തെ ഉദ്യോഗാര്‍ത്ഥികള്‍ ഏറെ പ്രതീക്ഷയയോടെയാണ് നോക്കിക്കാണുന്നത്. കൊവിഡിന് ശേഷമുള്ള കൂട്ടപിരിച്ചുവിടലില്‍ നിന്ന് തൊഴില്‍ മേഖല 2024 ല്‍ കരകയറിയിരുന്നു. 2025 ല്‍ ഇതുവഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറം ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് റിപ്പോര്‍ട്ട് 2025 അനുസരിച്ച്, ആഗോളതലത്തില്‍ 170 ദശലക്ഷം പുതിയ തസ്തികകള്‍ ഉണ്ടാകും എന്നാണ് പറഞ്ഞിരിക്കുന്നത്.

അതേസമയം ഏകദേശം 92 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. നിലവില്‍ ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി റാങ്ക് ചെയ്യപ്പെട്ട ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസവും നൈപുണ്യശേഷിയുമുള്ള ഉദ്യോഗാര്‍ത്ഥികളാല്‍ സമ്പന്നമാണ്. എന്നിരുന്നാലും രാജ്യത്ത് തൊഴില്‍-ജനസംഖ്യ അനുപാതം വെറും 52.8% ഉം തൊഴില്‍ ആശ്രിത അനുപാതം 1.52 ഉം ആണ്.

Job News

ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള തൊഴില്‍ വിപണി മന്ദഗതിയിലാണ്. എന്നിരുന്നാലും ആഗോള തൊഴില്‍ വിപണിയില്‍ വീണ്ടെടുക്കല്‍ സംബന്ധിച്ച് ശുഭാപ്തിവിശ്വാസമുണ്ട്. എന്നാല്‍ 50% തൊഴിലന്വേഷകരും 64% തൊഴിലുടമകളും ഇപ്പോഴും തൊഴില്‍ പ്രക്രിയ വെല്ലുവിളി നിറഞ്ഞതാണ് എന്ന അഭിപ്രായമാണ് പങ്കുവെക്കുന്നത്. അതിനാല്‍ തന്നെ 2025 ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇനി പറയുന്ന തൊഴില്‍ മേഖലകള്‍ക്കായിരിക്കും.

എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍

എയര്‍ലൈന്‍സ് ആന്റ് ഏവിയേഷന്‍ മേഖലയില്‍ ആണ് ഈ ജോലിക്ക് അവസരം. ലൈന്‍ മെയിന്റനന്‍സ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, എയര്‍ക്രാഫ്റ്റ് സിസ്റ്റംസ് എന്നിവയില്‍ നൈപുണ്യം വേണം. ഗ്രേറ്റര്‍ ഹൈദരാബാദ് ഏരിയ, ഗ്രേറ്റര്‍ ഡല്‍ഹി ഏരിയ, മുംബൈ മെട്രോപൊളിറ്റന്‍ എന്നിവിടങ്ങളില്‍ ആയിരിക്കും ഈ ജോലിക്ക് ഡിമാന്‍ഡ് ഉണ്ടാകുക.

റോബോട്ടിക്‌സ് സ്‌പെഷ്യലിസ്റ്റ്

ഐടി സേവനമേഖലയിലാണ് ഈ തൊഴിലിന് അവസരം. ആര്‍ഡുനോ ഐഡിഇ, ഐഒടി, പൈത്തണ്‍ എന്നിവയില്‍ മികവ് പുലര്‍ത്തുന്നവരായിരിക്കണം. ഗ്രേറ്റര്‍ ബെംഗളൂരു ഏരിയ, ഗ്രേറ്റര്‍ ഡല്‍ഹി ഏരിയ, ഗ്രേറ്റര്‍ ചെന്നൈ ഏരിയ എന്നിവിടങ്ങളില്‍ ആയിരിക്കും ഈ ജോലിക്ക് ഡിമാന്‍ഡ് ഉണ്ടാകുക.

ക്ലോസിംഗ് മാനേജര്‍

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ആണ് ക്ലോസിംഗ് മാനേജര്‍ക്ക് അവസരം. ക്ലോസിംഗ് (റിയല്‍ എസ്റ്റേറ്റ്), ഡീല്‍ ക്ലോഷര്‍, സെയില്‍സ് എന്നിവയില്‍ മികവ് പുലര്‍ത്തുന്നവരായിരിക്കണം. മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍, പൂനെ, ഗ്രേറ്റര്‍ ബെംഗളൂരു ഏരിയ എന്നിവിടങ്ങളില്‍ ജോലിക്ക് ഡിമാന്‍ഡ് ഉയരും.

സസ്‌റ്റൈനബിലിറ്റി അനലിസ്റ്റ്

ബിസിനസ് കണ്‍സള്‍ട്ടിംഗ് മേഖലയില്‍ ആണ് സസ്‌റ്റൈനബിലിറ്റി അനലിസ്റ്റിന് അവസരം തുറന്നിരിക്കുന്നത്. സസ്‌റ്റൈനബിലിറ്റി റിപ്പോര്‍ട്ടിംഗ്, കോര്‍പ്പറേറ്റ് സസ്‌റ്റൈനബിലിറ്റി വിലയിരുത്തല്‍, സസ്‌റ്റൈനബിലിറ്റി കണ്‍സള്‍ട്ടിംഗ് എന്നിവയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് ഗ്രേറ്റര്‍ ബെംഗളൂരു ഏരിയ, ഗ്രേറ്റര്‍ ഡല്‍ഹി ഏരിയ, മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ എന്നിവിടങ്ങളില്‍ അവസരമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+