Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് മണിക്കൂറിന് 7000 രൂപ ശമ്പളം; ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ അവസരം, വേഗം അപേക്ഷിക്കൂ

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച് എ എല്‍) വിസിറ്റിംഗ് കണ്‍സള്‍ട്ടന്റ് (ന്യൂറോളജി) തസ്തികയിലേക്ക് അനുയോജ്യരായവരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നു. ഒഴിവുള്ള ഒരു സീറ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്കായിരിക്കും നിയമനം. മാനേജ്മെന്റിന്റെ വിവേചനാധികാരത്തില്‍ ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതുക്കാവുന്നതാണ്.

അപേക്ഷകരുടെ പ്രായപരിധി പരമാവധി 65 വയസിന് താഴെയായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സ്ഥാപനത്തില്‍ നിന്നും / യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം ഡി / ഡി എന്‍ ബി + ഡി എം (ന്യൂറോളജി) ഉള്ള എം ബി ബി എസ് ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം. വൈദഗ്ധ്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

Job News

അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൃത്യമായി പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 28 ന് മുന്‍പ് ചുവടെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് മണിക്കൂര്‍ സന്ദര്‍ശനത്തിന് 7000 രൂപ പ്രതിഫലമായി നല്‍കും.

എങ്ങനെ അപേക്ഷിക്കാം?

പ്രസ്തുത തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് നിശ്ചിത രേഖകള്‍ സഹിതം കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് സമയപരിധിക്ക് മുമ്പ് സൂചിപ്പിച്ച വിലാസത്തില്‍ അയയ്ക്കാം.

വിലാസം: ചീഫ് മാനേജര്‍ (എച്ച്ആര്‍), ഇന്‍ഡസ്ട്രിയല്‍ ഹെല്‍ത്ത് സെന്റര്‍, ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് (ബാംഗ്ലൂര്‍ കോംപ്ലക്‌സ്), സുരഞ്ജന്‍ദാസ് റോഡ്, (പഴയ എയര്‍പോര്‍ട്ടിന് സമീപം), ബാംഗ്ലൂര്‍-560 017.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ പൊതുമേഖലാ എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ് കമ്പനിയാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്. 1940 ഡിസംബര്‍ 23-ന് സ്ഥാപിതമായ എച്ച് എ എല്‍ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ബഹിരാകാശ - പ്രതിരോധ നിര്‍മ്മാതാക്കളില്‍ ഒന്നാണ്. ഈ സ്ഥാപനം ഏഷ്യയിലെത്തന്നെ വലിയ എയ്‌റോസ്‌പേസ് കമ്പനിയാണ്.

വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും നിര്‍മ്മിതിയിലും കമ്യൂണിക്കേഷന്‍ റഡാര്‍, നാവിഗേഷന്‍ കംപ്യൂട്ടര്‍ തുടങ്ങി വ്യോമസേനയുടെ എയര്‍ക്രാഫ്റ്റുകളിലും ഹെലികോപ്ടറുകളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഇവിടെ ഉല്‍പാദിപ്പിക്കുന്നു. എച്ച്എഎല്ലിന് നാസിക്, കോര്‍വ, കാന്‍പൂര്‍, കൊറാപുട്, ലക്‌നൗ, ബാംഗ്ലൂര്‍, ഹൈദരബാദ് എന്നിവടങ്ങളില്‍ വിമാനത്താവളങ്ങളുമുണ്ട്. തെക്കേ ഏഷ്യയിലെ ആദ്യ സൈനിക വിമാനം നിര്‍മ്മിച്ചത് എച്ച്എഎല്ലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+