Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ വമ്പന്‍ അവസരം; 300 ഓളം ഒഴിവുകള്‍

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ വര്‍ക്ക്മെന്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോദഗാര്‍ത്ഥികള്‍ക്ക് 2023 ജൂലായ് 28ന് പ്രായം 30 കവിയരുത്. അര്‍ഹര്‍ക്ക് ഇളവുണ്ടായിരിക്കും. 600 രൂപയാണ് അപേക്ഷ ഫീസ്. എസ്സി/ എസ്ടി / ഭിന്നശേഷിക്കാര്‍ക്കു ഫീസില്ല. ഒബ്ജക്ടീവ് ടൈപ് ഓണ്‍ലൈന്‍ ടെസ്റ്റ്, പ്രാക്ടിക്കല്‍ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ശമ്പളം 1,2,3 വര്‍ഷങ്ങളില്‍ യഥാക്രമം 23,300, 24,000, 24,800 രൂപ എന്നിങ്ങനെയാണ്.

ഒഴിവുകളുടെ വിശദാംശങ്ങള്‍

ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് വെല്‍ഡര്‍- 34

ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍- 21

പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐഎന്‍ടിസി, മൂന്നു വര്‍ഷ പരിചയം എന്നിവയാണ് യോഗ്യത.

ഔട്ട്ഫിറ്റ് അസിസ്റ്റന്റ്- ഫിറ്റര്‍ -88

ഇലക്ട്രിഷ്യന്‍ - 42

ഇന്‍സ്ട്രുമെന്റ് മെക്കാനിക് - 34

പ്ലബര്‍ - 21

മെക്കാനിക് ഡീസല്‍ - 19

ഇലക്ട്രോണിക് മെക്കാനിക് - 19

പെയിന്റര്‍ - 12

ഷിപ് റൈറ്റ്വുഡ് - 5

മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ - 5

പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐഎന്‍ടിസി, മൂന്നു വര്‍ഷ പരിചയം എന്നിവയാണ് യോഗ്യത.

jobs

മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് ഒഴിവ്

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ ഓറല്‍ ആന്റ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി വിഭാഗത്തിലേക്ക് സീനിയര്‍ റസിഡന്റിന്റെ ആവശ്യമുണ്ട്. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ഓറല്‍ ആന്റ് മാക്‌സിലോ ഫേഷ്യല്‍ സര്‍ജറിയില്‍ എം.ഡി.എസും കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും. പ്രതിഫലം 70,000 രൂപ.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ബി.ഡി.എസ് മാര്‍ക്ക് ലിസ്റ്റുകള്‍,
ബി.ഡി.എസ് സര്‍ട്ടിഫിക്കറ്റ്, എം.ഡി. എസ്. മാര്‍ക്ക് ലിസ്റ്റുകള്‍, എം.ഡി. എസ്. സര്‍ട്ടിഫിക്കറ്റ്, കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ജൂലൈ 31 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862233076.

ഗസ്റ്റ് അധ്യാപകർ

തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകളുണ്ട്. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബി.ഇ / ബി.ടെക് ബിരുദവും, എം.ഇ /എം.ടെക് ബിരുദവും, ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസും ആണ് യോഗ്യത. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജൂലൈ 31നു രാവിലെ 10ന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484, 0471-2300485.

സൈക്കോളജി അപ്രന്റീസ്

കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ജീവനി സെന്റർ ഫോർ വെൽ ബീയിങ് എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപൂരം യൂണിവേഴ്സിറ്റി കോളജിൽ സൈക്കോളജി അപ്രന്റീസ് ആയി സൈക്കോളജി ബിരുദാനന്തര ബിരുദധാരികളെ താൽക്കാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ പി.ജി ബിരുദം ലഭിച്ചവർ ഓഗസ്റ്റ് ഒന്നിനു രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യുവിന് കോളജ് ഓഫീസിൽ ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+