ഡിആര്‍ഡിഒയില്‍ വമ്പന്‍ അവസരം; 204 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടി ഡി ആര്‍ ഡി ഒ അപേക്ഷ ക്ഷണിച്ചു. 181 സയന്റിസ്റ്റ് ബി തസ്തികകളിലേക്കും 11 ഒഴിവുകള്‍ ഡിഎസ്ടിയിലെ സയന്റിസ്റ്റ് ബി പോസ്റ്റുകളിലേക്കും 6 ഒഴിവുകള്‍ എ ഡി എയിലെ സയന്റിസ്റ്റ്/എന്‍ജിനീയര്‍ ബി തസ്തികയിലുമാണ്. കൂടാതെ 6 ഒഴിവുകള്‍ സിഎംഇയിലെ സയന്റിസ്റ്റ് 'ബി' തസ്തികയിലേക്കമുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് rac.gov.in or drdo.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാന്‍ സാധിക്കും. ആകെ 204 ഒഴിവുകളാണുള്ളത്.

ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത: എം.എസ്.സി മാത്തമാറ്റിക്സ് 55 ശതമാനം മാർക്ക്, NET / Phd.
കൈമനം വനിതാ പോളിടെക്നിക് കോളജിന്റെ അധികാര പരിധിയിൽ വരുന്നതും ബാലരാമപുരം തേമ്പാമുട്ടത്തു പ്രവർത്തിക്കുന്നതുമായ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും, സെറ്റും യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 22ന് രാവിലെ 10 മണിക്ക് പോളി പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം .
വാക് ഇൻ ഇന്റർവ്യൂ
ഇടുക്കി, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ പി യിലേക്ക് ഡോക്ടറുടെ താൽക്കാലിക ഒഴിവിൽ ഇന്റർവ്യൂ നടത്തുന്നു. ആഗസ്റ്റ് 16ന് രാവിലെ 10.30 ന് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തി അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം .
ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ആഗസ്റ്റ് 17 ന്
2023-24 അധ്യയന വർഷം ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും അപേക്ഷകർക്ക് ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ആഗസ്റ്റ് 11 മുതൽ 16 വരെ നൽകാം. ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ആഗസ്റ്റ് 17നാണ്. വിശദമായ അലോട്ട്‌മെന്റ് ഷെഡ്യൂൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗക്കാർക്കും അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363,64.












Click it and Unblock the Notifications