സർക്കാർ സ്ഥാപനങ്ങളിൽ വമ്പൻ അവസരം: പി എസ് സി പരീക്ഷ വേണ്ട, താൽക്കാലിക ഒഴിവുകൾ അറിയാം
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് (13) ജനറൽ നഴ്സിങ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി എസ് സി നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. 18നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. 17,000 രൂപ പ്രതിമാസ വേതനം.
ഉദ്യോഗാർഥികൾ [email protected] എന്ന ഇ-മെയിലിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ നൽകണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം അഞ്ച് മണി. ഇന്റർവ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വച്ച് നടക്കും.

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പി എം ജി എസ് വൈ പദ്ധതി നിര്‍വഹണ യൂണിറ്റ് കാര്യാലയത്തില്‍ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ് ബിരുദമാണ് അടിസ്ഥാന യോഗ്യത.
റോഡ് നിര്‍മ്മാണത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബയോഡാറ്റ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷകള്‍ ആഗസ്റ്റ് 10 ന് വൈകിട്ട് നാല് മണിക്ക് മുമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് - 685603 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 291797
നിയമനം നടത്തുന്നു
കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് സായാഹ്ന ഡിപ്ലോമ വിഭാഗത്തില്‍ വൈകീട്ട് 5 മണി മുതല്‍ 10 മണിവരെ ക്ലാസുകള്‍ നടത്തുന്നതിന് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് നാലിന് രാവിലെ 10.30ന് കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. തസ്തിക, യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് : 0495 2383924 www.kgptc.in
ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ട്രൈബല്‍ പാരാമെഡിക്‌സ് പദ്ധതിയിലേക്ക് ട്രെയിനിമാരെ നിയമിക്കുന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത നേഴ്‌സിംഗ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം, ഡിപ്ലോമ. പ്രായപരിധി 21 നും 35 നും മദ്ധ്യേ. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസ് കല്‍പ്പറ്റയിലോ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസുകളിലോ ആഗസ്റ്റ് 16 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിന്റെ മാതൃകയ്ക്കും www.stdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 202232.
കെയര്‍ ഗിവര്‍ നിയമനം
അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ പകല്‍ വീടിലേക്ക് ഹോണറേറിയം വ്യവസ്ഥയില്‍ കെയര്‍ ഗിവറെ നിയമിക്കുന്നു. 25 നും 45 നും മദ്ധ്യേ പ്രായമുള്ള പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കെയറില്‍ കുറഞ്ഞത് 3 മാസത്തെ പരിശീലനം പൂര്‍ത്തിയായവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 10 ന് രാവിലെ 11 ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിച്ചേരണം. ഫോണ്‍: 04936 260423.












Click it and Unblock the Notifications