ഐസിഎംആറില്‍ ജോലിയാണോ നിങ്ങളുടെ സ്വപ്നം? ഇതാ മികച്ച അവസരം വന്നെത്തി, വേഗം അപേക്ഷിച്ചോ
ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് - I (നോണ്‍-മെഡിക്കല്‍) തസ്തികയിലേക്ക് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. പ്രസ്തുത തസ്തികയിലെ ഏക ഒഴിവ് നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം ശമ്പളമായി 56000 രൂപയും എച്ച്ആര്‍എയും അനുവദിക്കും.
താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ന്യൂഡല്‍ഹിയിലെ ഐസിഎംആര്‍ ആസ്ഥാനത്തേക്ക് നിയമിക്കും. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 35 വയസാണ്. കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെയോ വ്യക്തിഗത ചര്‍ച്ചയുടെയോ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ഏപ്രില്‍ 25 വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനിപ്പറയുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം:
പ്രസക്തമായ വിഷയങ്ങളില്‍ (സയന്‍സ്/ പബ്ലിക് ഹെല്‍ത്ത്/ ലൈഫ് സയന്‍സസ്/ സൈക്കോളജി) ഇന്റഗ്രേറ്റഡ് പിജി ബിരുദങ്ങള്‍ ഉള്‍പ്പെടെ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പിഎച്ച്ഡി (സയന്‍സ്/പബ്ലിക് ഹെല്‍ത്ത്/ലൈഫ് സയന്‍സസ്/സൈക്കോളജി) ഉള്ള ഇന്റഗ്രേറ്റഡ് പിജി ബിരുദങ്ങള്‍ ഉള്‍പ്പെടെ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം.
അഭികാമ്യം
സൈക്കോളജി/പബ്ലിക് ഹെല്‍ത്ത് എന്നിവയില്‍ അറിവും സാങ്കേതിക പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ആവശ്യാനുസരണം ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തേണ്ടി വന്നേക്കാം. യുജിസി അംഗീകൃത ജേണലുകളില്‍ പ്രസിദ്ധീകരിച്ച കുറഞ്ഞത് 2 ഗവേഷണ/അവലോകന പേപ്പറുകളെങ്കിലും ഉദ്യോഗാര്‍ത്ഥിക്കുണ്ടായിരിക്കണം.












Click it and Unblock the Notifications