Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിഎസ്‌ഐയില്‍ കമ്പനി സെക്രട്ടറിയാകാം; ശമ്പളം ഇത്ര, അപേക്ഷിക്കേണ്ടതിങ്ങനെ

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ( ഐ സി എസ് ഐ ) കമ്പനി സെക്രട്ടറിമാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. റീജിയണല്‍ ഡയറക്ടര്‍ ( ഡബ്ല്യു ആര്‍ ), രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, മുംബൈ, രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, പൂനെ എന്നിവിടങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കേണ്ട അവസാന തീയതി മെയ് 12 ആണ്.

ഫൈനല്‍ പരീക്ഷ പാസായതിന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയമുള്ള യോഗ്യതയുള്ള കമ്പനി സെക്രട്ടറിമാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അപേക്ഷകന്റെ പ്രായം 2024 ജൂണ്‍ 1-ന് 35 വയസില്‍ കൂടാന്‍ പാടില്ല. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. ആവശ്യകതയുടേയും പ്രകടനത്തിന്റേയും അടിസ്ഥാനത്തില്‍ ഇത് പരമാവധി നാല് വര്‍ഷം വരെ നീട്ടാവുന്നതാണ്.

Job News

ആദ്യത്തെ മൂന്ന് മാസം പ്രൊബേഷന്‍ കാലയളവായിരിക്കും. ഉദ്യോഗാര്‍ത്ഥികളെ മുഴുവന്‍ സമയ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 40000 രൂപ സ്ഥിരമായ ഏകീകൃത പ്രതിഫലത്തിനും പ്രതിമാസം 1000 രൂപ കണ്‍വെയന്‍സ് അലവന്‍സിനും അര്‍ഹതയുണ്ടായിരിക്കും. എന്നാല്‍ ക്ഷാമബത്ത, ഗതാഗത സൗകര്യം, താമസ സൗകര്യം / പേഴ്സണല്‍ സ്റ്റാഫ് / സി ജി എച്ച് എസ് / മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് തുടങ്ങിയ അലവന്‍സോ ആനുകൂല്യങ്ങളോ ലഭിക്കില്ല.

മുംബൈയിലും പൂനെയിലുമായിരിക്കും യുവ പ്രൊഫഷണലുകളുടെ നിയമനം. അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ഇഷ്ടപ്പെട്ട പോസ്റ്റിംഗ് സ്ഥലം വ്യക്തമായി സൂചിപ്പിക്കേണ്ടതുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ മന്ത്രാലയത്തിലെയും അതിന്റെ റീജിയണല്‍ ഓഫീസുകളിലെയും ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലുമായിരിക്കും പ്രവര്‍ത്തിക്കേണ്ടത്.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തന്നിരിക്കുന്ന ലിങ്ക് വഴി ( https://forms.gle/8upTtzbYfodKM-Vx-c7 ) രജിസ്റ്റര്‍ ചെയ്യാം. അതേസമയം
ഐ സി എസ് ഐ മേയ് മാസത്തില്‍ നടക്കുന്ന കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ അഡ്മിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടിണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ icsi.edu-ല്‍ നിന്ന് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഇന്ത്യയിലെ കമ്പനി സെക്രട്ടറിമാരുടെ തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഒരു ദേശീയ പ്രൊഫഷണല്‍ ബോഡിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+