Get Updates
Get notified of breaking news, exclusive insights, and must-see stories!

പിജിക്കാരാണോ? ഐഡിബിഐ ബാങ്കില്‍ മാനേജറാകാം, അപേക്ഷിക്കേണ്ടതിങ്ങനെ

ഐഡിബിഐ ബാങ്ക് ലിമിറ്റഡ് സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, മാനേജര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരും താല്‍പ്പര്യമുള്ളവരുമാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. മൊത്തം 56 തസ്തികകളിലേക്ക് നിയമനം നടത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 ആണ്. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയില്‍ 25 ഒഴിവുകളും മാനേജര്‍- ഗ്രേഡ് ബി തസ്തികയില്‍ 31 ഒഴിവുകളും ആണുള്ളത്. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാര്‍ അല്ലെങ്കില്‍ അതിന്റെ റെഗുലേറ്ററി ബോഡികള്‍ അംഗീകരിച്ച ഒരു സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിരിക്കണം.

Job News

അപേക്ഷകര്‍ 28 നും 40 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം. അപേക്ഷകര്‍ 25 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. സ്ഥാനാര്‍ത്ഥിയുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയെ അടിസ്ഥാനമാക്കി പ്രാഥമിക സ്‌ക്രീനിംഗ് നടത്തും.

യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ കൂടുതല്‍ സെലക്ഷന്‍ റൗണ്ടുകള്‍ക്കായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും,. അതില്‍ ഒരു ഗ്രൂപ്പ് ചര്‍ച്ചയും ഒരു വ്യക്തിഗത അഭിമുഖവും ഉണ്ടായിരിക്കും. ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫീസ് 1,000 രൂപ (ജിഎസ്ടി ഉള്‍പ്പെടെ) അടയ്ക്കേണ്ടതാണ്. എസ്സി/എസ്ടി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 200 രൂപയാണ് (ജിഎസ്ടി ഉള്‍പ്പെടെ) അപേക്ഷാ ഫീസ്.

ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഐഎംപിഎസ് അല്ലെങ്കില്‍ മൊബൈല്‍ വാലറ്റുകള്‍ വഴി ഓണ്‍ലൈനായി പേയ്മെന്റുകള്‍ നടത്തണം. ഗ്രൂപ്പ് ചര്‍ച്ചയിലും വ്യക്തിഗത അഭിമുഖത്തിലും വിജയിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അടുത്ത ഘട്ടത്തിലേക്ക് പോകില്ല. തിരഞ്ഞെടുക്കാനുള്ള യോഗ്യതാ മാര്‍ക്കുകള്‍ ബാങ്ക് നിര്‍ണ്ണയിക്കും.

അതനുസരിച്ച് ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും. ബാങ്കിന്റെ തീരുമാനം അന്തിമമായിരിക്കും. തിരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് പ്രത്യേക അറിയിപ്പുകളൊന്നും അയയ്ക്കില്ല. എങ്ങനെയാണ് പ്രസ്തുത തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്ന് നോക്കാം.

ഐഡിബിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in സന്ദര്‍ശിക്കുക. ഹോം പേജിലെ 'കരിയേഴ്‌സ്' ലിങ്ക് തിരഞ്ഞെടുക്കുക. ഐഡിബിഐ ബാങ്ക് എസ്സിഒ റിക്രൂട്ട്മെന്റ് 2024' എന്ന തലക്കെട്ടിലുള്ള ലിങ്ക് തിരഞ്ഞെടുക്കുക. ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക. അപേക്ഷാ ഫോം പൂരിപ്പിക്കുക. അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടക്കുക. ഫോം സമര്‍പ്പിച്ച് കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്യുക. ഭാവി റഫറന്‍സിനായി കണ്‍ഫര്‍മേഷന്‍ പേജ് പ്രിന്റ് ചെയ്ത് സൂക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+