Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഡിബിഐയില്‍ അവസരം; ആര്‍ക്കൊക്കെ അപേക്ഷിക്കാം.. അറിയേണ്ടതെല്ലാം

ഐ ഡി ബി ഐ ബാങ്ക് ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിയുടെ ഡെപ്യൂട്ടേഷന്‍ കാലയളവ് മൂന്ന് വര്‍ഷമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ മുംബൈയില്‍ ആയിരിക്കും നിയമിക്കുക. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷകന് എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ മുഴുവന്‍ സമയ മാസ്റ്റേഴ്‌സ് അല്ലെങ്കില്‍ ബാച്ചിലേഴ്‌സ് ബിരുദം ഉണ്ടായിരിക്കണം, ഇലക്ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്‌സ് & ഇലക്ട്രിക്കല്‍ / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റ് അല്ലെങ്കില്‍ അതിന്റെ റെഗുലേറ്ററി അംഗീകൃതസര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.

Job News

സര്‍ട്ടിഫൈഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെക്യൂരിറ്റി പ്രൊഫഷണല്‍ (CISSP) / സര്‍ട്ടിഫൈഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജര്‍ (CISM) / സര്‍ട്ടിഫൈഡ് ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ (CCISO) / സര്‍ട്ടിഫൈഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റര്‍ (CISA)/ ഉള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 18 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.

മുകളില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം ആവശ്യമായ രേഖകള്‍ സഹിതം ഇമെയില്‍ വഴി [email protected] എന്ന ഐഡിയിലേക്ക് അയയ്ക്കാം. അപേക്ഷ ഫോം സമര്‍പ്പിക്കേണ്ട അവസാന തിയതി മേയ് 24 ആണ്. ഉദ്യോഗാര്‍ത്ഥിയുടെ കുറഞ്ഞ പ്രായപരിധി 45 വയസും ഉയര്‍ന്ന പ്രായപരിധി 60 വയസും ആണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ മേയ് എട്ട് മുതല്‍ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+