കാനഡയില്‍ സര്‍ക്കാര്‍ ജോലി; 65 ലക്ഷം രൂപ വാര്‍ഷിക ശമ്പളം; ഈ ജോലിയെ കുറിച്ച് അറിയാം
കാനഡയില്‍ സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാണ് സുവര്‍ണാവസരം. ആകര്‍ഷകമായ ശമ്പളത്തില്‍ വിവിധ തസ്തികളിലേക്ക് നിയമിക്കാന്‍ ഒരുങ്ങുകയാണ് കനേഡിയന്‍ സര്‍ക്കാര്‍. പബ്ലിക് സര്‍വീസസ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് കാനഡ പ്രൊഫഷണല്‍ ബയര്‍ സ്ഥാനങ്ങള്‍ നികത്താന്‍ ആളുകളെ നിയമിക്കാനാണ് ഒരുങ്ങുന്നത്. ഈ ജോലിയില്‍ നിയമിക്കുന്നവര്‍ക്ക് അടിസ്ഥാനപരമായി ഷോപ്പിംഗിന് പണം നല്‍കും.
വാന്‍കൂവര്‍, വിക്ടോറിയ, കാല്‍ഗറി, എഡ്മന്റണ്‍, റെജീന, സസ്‌കാറ്റൂണ്‍, വിന്നിപെഗ്, കിംഗ്സ്റ്റണ്‍, ടൊറന്റോ, ഒട്ടാവ, ഗാറ്റിനോ, മോണ്‍ട്രിയല്‍, ക്യൂബെക്ക് സിറ്റി, മോണ്‍ക്ടണ്‍, ഹാലിഫാക്സ്, ഷാര്‍ലറ്റ്ടൗണ്‍, സെന്റ് ജോണ്‍സ് അടക്കമുള്ള കാനഡയിലെ മറ്റ് നഗരങ്ങളില്‍ ജോലി ചെയ്യാന്‍ സാധിക്കും.

ഈ തസ്തികളിലേക്ക് നിയമിക്കുന്നവര്‍ക്ക് 96,225 മുതല്‍ 108091 കനേഡിയന്‍ ഡോളര്‍ വരെയാണ് ശമ്പളം. അതായത്, അഞ്ച് ലക്ഷം മുതല്‍ 65 ലക്ഷം ഇന്ത്യന്‍ രൂപ വരും. ഫെഡറര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട പര്‍ച്ചേസ് നടത്തുക എന്നതാണ് ഈ ജോലിയിലേക്ക് നിയമിക്കുന്നവരുടെ പ്രധാന ചുമതല. സംഭരണ കരാറുകള്‍ ചര്‍ച്ച ചെയ്യുക, കരാറുകള്‍ നല്‍കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക, വെണ്ടര്‍മാരുമായി ഇടപഴകുക തുടങ്ങിയവ ഇവരുടെ ചുമതലയാണ്.
പബ്ലിക് സര്‍വീസസ്, പ്രൊക്യുര്‍മെന്റില്‍ നിയമിക്കുന്നവര്‍ പ്രതിരോധ, മറൈന്‍, ഉപകരണങ്ങള്‍ എന്നിവയും പര്‍ച്ചേസ് ചെയ്യുകയും വേണം. ഇത്തരം കരാറുകള്‍ നിയന്ത്രിക്കേണ്ടത് ഈ ജോലിയില്‍ നിയമിക്കുന്നവരാ്ണ്. ഈ ജോലിയില്‍ അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സെക്കന്ററി സ്‌കൂള്‍ ഡിപ്ലോമ അല്ലെങ്കില്‍ കോംബിനേഷന്‍ ഓഫ് എജ്യുക്കേഷന്‍, ആവശ്യമായ അനുഭവ സമ്പത്ത് എന്നിവ നിര്‍ബന്ധമാണ്. അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 2023 സെപ്റ്റംബംര്‍ 23 വരെ അപേക്ഷിക്കാം.












Click it and Unblock the Notifications