Get Updates
Get notified of breaking news, exclusive insights, and must-see stories!

ജര്‍മ്മനിയിലേക്ക് പറക്കാന്‍ റെഡിയാണോ; വമ്പന്‍ തൊഴില്‍ അവസരം, നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം

കൊച്ചി: ജര്‍മ്മനിയില്‍ നഴ്‌സ് ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ സുവര്‍ണാവസരം. കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലായ് 15 മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.

യോഗ്യത
ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി എസ് സി നഴ്‌സിംഗ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്‌സിംഗ് മാത്രം പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധമാണ്. ബി എസ് സി നഴ്‌സിംഗ്, പോസ്റ്റ് ബി എസ് സി നഴ്‌സിംഗ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ല. 39 വയസാണ് ഉയര്‍ന്ന പ്രായപരിധി. 1985 ജനുവരി ഒന്നിന് മുമ്പ് ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

jobs in germany

അഭിമുഖം
2023 സെപ്റ്റംബറിലായിരിക്കും അഭിമുഖം. 300 നഴ്‌സുമാര്‍ക്കാണ് അവസരംയ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ മതി. മലയാളികളായ നഴ്‌സുമാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാരുടെ ഭാഷ പരിചയം 2023 ഡിസംബര്‍ മാസമാണ് ആരംഭിക്കുക.

മൂന്ന് ഘട്ടങ്ങളിലായി ആകെ 800 നഴ്‌സുമാരെ ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ 1 എ 2 ബി 1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി 2 ലെവല്‍ പരിശീലനവും ലഭിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+