അയര്‍ലന്‍ഡിലേക്ക് പറക്കാം; വമ്പന്‍ അവസരങ്ങള്‍ ഒരുക്കി ആരോഗ്യ വകുപ്പ്; ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം
ഡബ്ലിന്‍: വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടുന്ന ഡോക്ടര്‍മാര്‍ക്ക് വമ്പന്‍ അവസരം ഒരുക്കി അയര്‍ലന്‍ഡ്. ഡോക്ടമാര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് അയര്‍ലന്‍ഡ് ആരോഗ്യ വകുപ്പ്. രാജ്യത്ത് പൊതുജനാരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യുട്ടീവ് ( എസ്സ് എസ് ഇ ) വഴിയാണ് റിക്രൂട്ട്‌മെന്റ് ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.
ഇന്ത്യക്കാര്‍ അടക്കം വിദേശ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് ഈ ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ സാധിക്കും. രാജ്യത്ത് വേണ്ടത്ര ഡോക്ടര്‍മാരില്ലെന്ന് ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സെല്‍റ്റന്റ്‌സ് അസോസിയേഷന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ചില്‍ ഒന്ന് ഒഴിവുകല്‍ പോലും നികത്തിയിട്ടില്ലെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.

ഈ സാഹചര്യം മുന്നില്‍കണ്ടാണ് രാജ്യമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് കണ്‍സല്‍ട്ടിംഗ് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ എച്ച് എസ് ഇ നടപടി ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കിയേക്കും. റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കിയാല്‍ നിലവിലുള്ള ഡോക്ടര്‍മാര്‍ നേരിടുന്ന സമ്മര്‍ദ്ദം കുറയുമെന്നും അവര്‍ക്ക് വിവിധ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ സൗകര്യമുണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, രാജ്യത്ത് നഴ്‌സുമാരുടെ എണ്ണക്കുറവ് വലിയ തോതില്‍ ഉണ്ടായിരുന്നു. രണ്ട് വര്‍ഷത്തിനിടെ 3500 വിദേശ നഴ്‌സുമാരെ എച്ച് എസ് ഇ നിയമിച്ചിരുന്നു. പുതിയ റിക്രൂട്ട്‌മെന്റ് ക്യാമ്പയിനെ സ്വാഗതം ചെയ്യുന്നുവെന്ന് അയര്‍ലന്‍ഡ് ആരോഗ്യമന്ത്രി സ്റ്റീഫണ്‍ ഡോൺലി പറഞ്ഞു. പുതിയ ഡോക്ടര്‍മാരെ നിയമിക്കുന്നതിലൂടെ സാര്‍വത്രിക ആരോഗ്യ സംരക്ഷണത്തിലേക്കുള്ള വിജയകരമായ വളര്‍ച്ചയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റിക്രൂട്ട്‌മെന്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.hse/consultants എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.












Click it and Unblock the Notifications