മലബാർ കാൻസർ സെന്ററിൽ ഒഴിവുകൾ; പ്ലസ്ടുകാർക്കും അപേക്ഷിക്കാം
തിരുവനന്തപുരം: താത്കാലികമെങ്കിലും ഒരു സർക്കാർ ജോലി സ്വന്തമാക്കിയാലോ? മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴിലാണ് അവസരം. 8 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 30 ന് മുൻപായി അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം
ടെക്‌നീഷ്യൻ ന്യൂക്ലിയര്‍ മെഡിസിന്‍
2 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസാണ്. 60,000 രൂപയാണ് ശമ്പളമായി ലഭിക്കുക.

സ്റ്റാഫ് നഴ്സ്
1 ഒഴിവാണ് ഉള്ളത്. ജറൽ മെഡിസിൻ ആന്റ് മിഡ്വൈഫറി/ ബിഎസ്സി നഴ്സിങ്/ ഓങ്കോളജി കൗണ്‍സിലില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ. 25,700 രൂപയാണ് ശമ്പളം.
ഫാർമസിസ്റ്റ്
1 ഒഴിവാണ് ഉള്ളത്. ബിഫാം/ഡിഫാം/എംഫാം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 23,300 രൂപയാണ് ശമ്പളം.
സ്റ്റൈപ്പൻറ് ട്രെയിനി
റെസിഡന്റ് സ്റ്റാഫ് നഴ്സ്
5 ഒഴിവുകൾ ഉണ്ട്. ബിഎസ്സി നഴ്സിങ്/ജിഎൻഎം/ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി കൗൺസിൽ. അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസാണ്. 20,000 രൂപയാണ് ശമ്പളമായി ലഭിക്കുക.
റസിഡന്റ് ടെക്‌നീഷ്യന്‍ ബയോ-കെമിസ്ട്രി
1 ഒഴിവ്. ബിഎസ്സി മെഡിക്കൽ ബയോ കെമിസ്ട്രി/എംഎസ്സി ബയോ കെമിസ്ട്രി. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. ബിരുദദാരികൾക്ക് 18,000 വും ഡിപ്ലോമക്കാർക്ക് 17,000 വും ശമ്പളം ലഭിക്കും.
റസിഡന്റ് ഫാര്‍മസിസ്റ്റ്
1 ഒഴിവ്. ഡിഫാം/ബിഫാം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാനാകും. ഉയർന്ന പ്രായപരിധി 30 വയസാണ്. ബിരുദദാരികൾക്ക് 17,000 വും ഡിപ്ലോമക്കാർക്ക് 15,000 വും ശമ്പളം ലഭിക്കും.
പേഷ്യന്റ് കെയർ
5 ഒഴിവുകൾ ഉണ്ട്. പ്ലസ്ടു ആണ് യോഗ്യത. 10,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകരുടെ പ്രായം 30 വയസിൽ കൂടാൻ പാടില്ല.
കൂടുതൽ വിവരങ്ങൾക്ക്- https://mcconline.in/MCCONLINEAPP/Noti_86_Contract_14112024.pdf
റിസർച്ച് ഓഫീസർ ഒഴിവ്
പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിലെ ക്ലൈമറ്റ് ചേഞ്ച് സെല്ലിൽ റിസർച്ച് ഓഫീസർ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 20 ന് വൈകിട്ട് 5 മണിക്ക് മുൻപായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695 001 വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.envt.kerala.gov.in, [email protected], 0471 2326264.
ഫാര്‍മസിസ്റ്റ് താത്കാലിക ഒഴിവ്
തിരുവനന്തപുരം: കുളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി മേഖേന ഒരു ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 29ന് രാവിലെ 11ന് കുളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9846947125












Click it and Unblock the Notifications