50000 രൂപ സ്റ്റൈപ്പന്റ്, ഒരു വര്‍ഷത്തിന് ശേഷം സ്ഥിരനിയമനം; സുവര്‍ണാസവരം കൊച്ചിയില്‍! വേഗം അപേക്ഷിച്ചോ
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, നേവല്‍ ആര്‍ക്കിടെക്ചര്‍, സിവില്‍, ഐടി, എച്ച് ആര്‍, ഫിനാന്‍സ് എന്നി തസ്തികകളിലെ ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ആകെ 44 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊച്ചിയെ കൂടാതെ മുംബൈ, കൊല്‍ക്കത്ത, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലും നിയമനമുണ്ടാകാം.
ഒരു വര്‍ഷം സ്‌റ്റൈപ്പന്റോട് കൂടിയ പരിശീലനമുണ്ടാകും. അതിന് ശേഷമായിരിക്കും റെഗുലര്‍ നിയമനം. ജനുവരി ആറ് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മെക്കാനിക്കല്‍ വിഭാഗത്തില്‍ 20 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇലക്ട്രിക്കല്‍ (4), ഇലക്ട്രോണിക്‌സ് (2), നേവല്‍ ആര്‍ക്കിടെക്ചര്‍ (6), സിവില്‍ (3), ഐടി (2), എച്ച്ആര്‍ (4), ഫിനാന്‍സ് (3) എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.

ഒഴിവുകളുടെ എണ്ണം കൂട്ടാനോ കുറയ്ക്കാനോ അല്ലെങ്കില്‍ നിയമനം നടത്താതിരിക്കാനോ ആവശ്യാനുസരണം റിക്രൂട്ട്മെന്റ് പ്രക്രിയ റദ്ദാക്കാനോ ഉള്ള അവകാശം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ നിക്ഷിപ്തമാണ്. അപേക്ഷകരുടെ പ്രായപരിധി 27 വയസാണ്. 100 രൂപ അപേക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. പട്ടികവിഭാഗക്കാര്‍ക്ക് ഫീസില്ല. ഒബ്ജക്ടീവ് ടൈപ് ഓണ്‍ലൈന്‍ ടെസ്റ്റ്, ഗ്രൂപ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവ മുഖേനയായിരിക്കും അര്‍ഹരായവരെ തിരഞ്ഞെടുക്കുക.
എക്സിക്യുട്ടീവ് ട്രെയിനിയായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് 50,000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് നല്‍കും. ആവശ്യമെങ്കില്‍ അവധി ദിനങ്ങളിലും മറ്റും ട്രെയിനിയെ അധിക മണിക്കൂര്‍ പരിശീലനത്തിനായി നിലനിര്‍ത്തും. ഈ സന്ദര്‍ഭത്തില്‍ പ്രതിമാസം 3000 രൂപ വരെ അധിക സ്‌റ്റൈപ്പന്‍ഡ് നല്‍കും. ഒരു വര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, എക്‌സിക്യൂട്ടീവ് ട്രെയിനികളെ 40000-3%-140000 ശമ്പള സ്‌കെയിലില്‍ അസിസ്റ്റന്റ് മാനേജരായി നിയമിക്കും.
അടിസ്ഥാന ശമ്പളത്തിന് പുറമേ വ്യാവസായിക ഡിയര്‍നസ് അലവന്‍സ്, അടിസ്ഥാന ശമ്പളത്തിന്റെ 18% എച്ച്ആര്‍എ, പുതിയ പെന്‍ഷന്‍ പദ്ധതി, കോണ്‍ട്രിബ്യൂട്ടറി പ്രൊവിഡന്റ് ഫണ്ട്, അപകടം ഇന്‍ഷുറന്‍സ് കവറേജ്, ലീവ് എന്‍ക്യാഷ്‌മെന്റ്, മെഡിക്കല്‍ ചെലവുകളുടെ റീഇംബേഴ്‌സ്‌മെന്റ് കോണ്‍ട്രിബ്യൂട്ടറി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി, പെര്‍ഫോമന്‍സ് പേയ്മെന്റ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
യോഗ്യത
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, നേവല്‍ ആര്‍ക്കിടെക്ചര്‍, സിവില്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഭാഗങ്ങളില്‍ 65 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം വേണം.
ഐടി
അപേക്ഷകര്‍ക്ക് കംപ്യൂട്ടര്‍ സയന്‍സ്/ ഐടിയില്‍ എന്‍ജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/കംപ്യൂട്ടര്‍ സയന്‍സ്/ ഐടിയില്‍ പിജി ഉണ്ടായിരിക്കണം.
എച്ച്ആര്‍
അപേക്ഷകര്‍ക്ക് എംബിഎ എച്ച്ആര്‍ അല്ലെങ്കില്‍ എച്ച്ആര്‍ സ്‌പെഷലൈസേഷനോടെയുള്ള ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ എംഎസ്ഡബ്ല്യുവോ (പഴ്‌സനേല്‍ മാനേജ്‌മെന്റ്/ ലേബര്‍ വെല്‍ഫെയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് സ്‌പെഷലൈസേഷനോടെ) പഴ്‌സനേല്‍ മാനേജ്‌മെന്റില്‍ പിജിയോ ഉള്ളവരായിരിക്കണം.
ഫിനാന്‍സ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ/ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുടെ ഫൈനല്‍ പരീക്ഷയില്‍ ജയിച്ചര്‍ക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക് https://cochinshipyard.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക












Click it and Unblock the Notifications