കൊച്ചി മെട്രോയിൽ 8 ഡയറക്ട് റിക്രൂട്ട്മെന്റ് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
കൊച്ചി : കെ എം ആർ എല്ലിനു (KMRL ) കീഴിലുള്ള കൊച്ചി മെട്രോയിൽ 8 ഒഴിവുകൾ. ജൂനിയർ എഞ്ചിനീയർ, സ്റ്റേഷൻ കൺട്രോളർ, ട്രെയിൻ ഓപ്പറേറ്റർ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. 30 വയസു വരെ പരമാവധി പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പോസ്റ്റുകളുടെ മറ്റു വിവരങ്ങൾ നോക്കാം.
Advt. No : KMRL/HR/2023-24/13 ലാണ് ഒഴിവുകൾ വന്നിട്ടുള്ളത്. സ്റ്റേഷൻ കൺട്രോളർ / ട്രെയിൻ ഓപ്പറേറ്റർ തസ്തികയിലേക്ക് ബിടെക്/BE/3 വർഷത്തെ ഡിപ്ലോമ ഇൻ മെക്കാനിക്കൽ /ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സിവിൽ&ട്രാക്ക് /ബിടെക്/ബിഇ/ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ് എന്നിവയിൽ ഏതെങ്കിലും യോഗ്യത വേണം.
സെൻട്രൽ ഗവൺമെന്റ് പോസ്റ്റ് ആയിട്ടാണ് നോട്ടിഫിക്കേഷൻ പുറത്തിറക്കിയിട്ടുള്ളത്. ഡയറക്ട് റിക്രൂട്ട്മെന്റ് ആകും നടത്തുക. അപേക്ഷ സമർപ്പിക്കാനുള്ള പ്രായപരിധി 30 വയസ് ആണ്.
8 ഒഴിവുകളാണ് നിലവിൽ ഉള്ളത്. ഈ തസ്തികകളിലേക്ക് തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 33750 രൂപ മുതൽ 94400 രൂപ വരെ ശമ്പളയിനത്തിൽ ലഭിക്കുമെന്നാണ് ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുള്ളത്.
ഉദ്യോഗാർത്ഥികൾക്ക് ഈ പോസ്റ്റിലേക്ക് ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. കൊച്ചി മെട്രോ റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://kochimetro.org/ സന്ദർശിച്ച് അപേക്ഷ നൽകാനാകും. അപേക്ഷ സമർപ്പിച്ച ശേഷം ഇതിന്റെ പ്രിന്റ് ഔട്ട് കോപ്പി കൂടെ എടുത്ത് കയ്യിൽ സൂക്ഷിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 18 ആണ്.












Click it and Unblock the Notifications