ഡി -അഡിക്ഷന്‍ സെന്‍ററില്‍ സൈക്കോളജിസ്റ്റ്; കേരള പോലീസ് വിളിക്കുന്നു, അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആറു ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കൊച്ചി സിറ്റി, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ഒരു ഒഴിവ് വീതം ഉണ്ട്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും എം.ഫില്ലും ആര്‍.സി.ഐ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരെയും പരിഗണിക്കും. സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍ ഉള്ളവരേയും പരിഗണിക്കുന്നതാണ്.

എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അവസാന തീയതി ആഗസ്റ്റ് നാല്. വിജ്ഞാപനം, അപേക്ഷാഫോറം എന്നിവ keralapolice.gov.in/page/notification ല്‍ ലഭ്യമാണ്. ഫോണ്‍ 9497900200.
ഗസ്റ്റ് അധ്യാപക അഭിമുഖം
കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൊമേഴ്‌സ്, മലയാളം, സോഷ്യോളജി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബിരുദാനന്തര ബിരുദം, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം കോളജില്‍ ഹാജരാകണം. അഭിമുഖ സമയം ജൂലൈ 25ന് രാവിലെ 10ന് കൊമേഴ്‌സ്, ജൂലൈ 27ന് രാവിലെ 10ന് മലയാളം, ഉച്ചയ്ക്ക് രണ്ടിന് സോഷ്യോളജി. ഫോണ്‍: 0476 2864010, 9188900167.
ഓഡിയോളോജിസ്റ്റ് ആന്‍ഡ് സ്പീച് ലാംഗ്വേജ് പാത്തോളജിസ്റ്റ് നിയമനം
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സി ഡി എം സി പദ്ധതിയിലേക്ക് ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓഡിയോളോജിസ്റ്റ് ആന്‍ഡ് സ്പീച് ലാംഗ്വേജ് പാത്തോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ആർ സി ഐ റജിസ്ട്രേഷനോട് കൂടിയ ബി എ എസ് എൽ പി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഐഡന്റിഫിക്കേഷന്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ജൂലൈ 27ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍ ഇന്റര്‍വ്യൂവിനു ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2430074












Click it and Unblock the Notifications