Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാം; കേരളത്തിലും നിരവധി ഒഴിവുകള്‍

ഇന്ത്യയിലെ വിവിധ സോണുകളിലായി 9970 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ. ഏപ്രില്‍ 12 ന് ആരംഭിച്ച അപേക്ഷ നടപടികള്‍ മേയ് 11 ന് അവസാനിക്കും. ഇന്ത്യന്‍ റെയില്‍വേയില്‍ കരിയര്‍ തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് ഒരു സുവര്‍ണാവസരമാണ് വാഗ്ദാനം ചെയ്യുന്നത്. 2025 ജൂലൈ 1-ന് 18 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവുകള്‍ ബാധകമാണ്. ജനറല്‍ / ഒ ബി സി / ഇ ഡബ്ല്യു എസ് വിഭാഗത്തില്‍പ്പെട്ടവര്‍ 500 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. സിബിടി-1 പരീക്ഷ എഴുതുമ്പോള്‍ ഇതില്‍ 400 രൂപ റീഫണ്ടായി ലഭിക്കും. എസ് സി / എസ് ടി / വിമുക്തഭടന്മാര്‍ / ന്യൂനപക്ഷങ്ങള്‍ / സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവര്‍ക്ക് 250 രൂപയാണ് ഫീസ്.

Job News

സിബിടി-1 പരീക്ഷ എഴുതുമ്പോള്‍ പൂര്‍ണമായും റീഫണ്ട് ലഭിക്കും. പ്രസക്തമായ ട്രേഡുകളില്‍ അംഗീകൃത സ്ഥാപനങ്ങളായ എന്‍സിവിടി, എസ്‌സിവിടി എന്നിവയില്‍ നിന്നുള്ള ഐടിഐയോട് കൂടിയ മെട്രിക്കുലേഷന്‍/എസ്എസ്എല്‍സി പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡുകളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ആക്ട് അപ്രന്റീസ്ഷിപ്പോടെ മെട്രിക്കുലേഷന്‍/എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ എ1 മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് പാലിക്കണം. നിര്‍ദ്ദിഷ്ട കാഴ്ചശക്തിയും ശാരീരികക്ഷമതയും ഉള്‍പ്പെടുന്നവരെ മാത്രമെ പരിഗണിക്കൂ. പ്രാഥമിക സ്‌ക്രീനിംഗ് ടെസ്റ്റ്, സാങ്കേതിക പരിജ്ഞാനത്തിന്റെ ആഴത്തിലുള്ള വിലയിരുത്തല്‍, തസ്തികയോടുള്ള താല്‍പര്യം എന്നിവ പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ. ശേഷം വിദ്യാഭ്യാസപരവും വ്യക്തിഗതവുമായ രേഖകളുടെ വെരിഫിക്കേഷന്‍ നടക്കും.

അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ഓരോ ഘട്ടത്തിലും യോഗ്യത നേടിയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19900 രൂപ പ്രാരംഭ ശമ്പളമായി ലഭിക്കും. കേരളമടക്കമുള്ള സതേണ്‍ റെയില്‍വേ മേഖലയില്‍ 510 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

റെയില്‍വേ റിക്രൂട്ടിംഗ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.rrbapply.gov.in. സന്ദര്‍ശിക്കുക. ആവശ്യമായ വ്യക്തിപരവും വിദ്യാഭ്യാസപരവുമായ വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക. പാസ്പോര്‍ട്ട് വലുപ്പത്തിലുള്ള ഫോട്ടോയും ഒപ്പും ഉള്‍പ്പെടെയുള്ള ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക. നിങ്ങളുടെ വിഭാഗത്തിനനുസരിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക. ഭാവി റഫറന്‍സിനായി അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് എടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+