Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിക്കായി ദൂരെയെങ്ങും പോവണ്ട; അവസരം കോഴിക്കോടുണ്ട്, 1500- ലധികം അവസരങ്ങള്‍

കോഴിക്കോട്: കെ-ഡിസ്‌കിന്റെ മുൻനിര പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷനും ഗവൺമെന്റ് സൈബർ പാർക്ക് കോഴിക്കോടും, കോഴിക്കോട് ഫോറം ഫോർ ഐടിയും (CAFIT) സംയുക്തമായി കോഴിക്കോട് സൈബർ പാർക്കിൽ മെയ് 13, 14 തീയതികളിൽ പ്ലെയ്‌സ്‌മെ്ന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കേരള നോളജ് ഇക്കോണമി മിഷന്റ കേരള സ്‌കിൽസ് എക്‌സ്പ്രസ്‌ ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്ത അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പിജി വിദ്യാർഥികൾക്കും മുൻഗണന നൽകുന്ന പ്ലെയ്‌സ്‌മെന്റ് ഡ്രൈവിൽ മറ്റു തൊഴിലന്വേഷകർക്കും പ്രവൃത്തി പരിചയമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.

സൈബർ പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 60-ൽപ്പരം കമ്പനികളിൽ നിന്നുമുള്ള 1500- ലധികം ഐടി- നോൺ ഐടി വിഭാഗത്തിൽപ്പെടുന്ന തൊഴിലവസരങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ, www.knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. രജിസ്‌ട്രേഷൻ പൂർത്തീകരിച്ച ശേഷം JOB FAIR ഓപ്ഷനിലൂടെ Calicut Cyberpark-CAFIT Reboot'23 തിരഞ്ഞെടുത്ത് ആപ്ലിക്കേഷൻ സമർപ്പിക്കാവുന്നതാണ്.

 jobla

പ്രോജക്ട് എൻജിനിയർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനിയർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. 70 ശതമാനം മാർക്കോടെ ബി.ടെക് സിവിൽ, പാലം നിർമാണത്തിൽ മൂന്നു വർഷം പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 40,000 രൂപ. 2023 ജനുവരി 1 ന് 41 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 19നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

താൽക്കാലിക നിയമനം

കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ/ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മേയ് 12. അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗ്ഗമോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.khrws.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫീൽഡ് വർക്കർ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിന്റെ ഫീൽഡ് വർക്കർ തസ്തികയിൽ മൂന്ന് വർഷ കാലാവധിയിൽ താത്കാലിക ഒഴിവ്. യോഗ്യത നാലാം ക്ലാസ്സോ അതിനു മുകളിലോ. ഇടുക്കി, വെൺമണി പാലപ്ലാവിലെ ഉണർവ് പട്ടികവർഗ സഹകരണ സൊസൈറ്റിയിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ളവർക്ക് മുൻഗണന.

മുള കരകൗശല വസ്തുക്കളിൽ നഴ്സറി പരിപാലനം മുതലായവയിൽ വൈദഗദ്ധ്യം അഭിലഷണീയം. പ്രതിമാസം 15000 രൂപയാണ് ഫെലോഷിപ്പ്. പ്രായപരിധി 2023 ജനുവരി 1ന് 60 വയസ് കവിയരുത്. മെയ് 19 രാവില 10 മണിക്ക് 'ഉണർവ്' പട്ടികവർഗ സഹകരണ സംഘത്തിന്റെ പാലപ്ലാവ്, വെൺമണിയിലെ ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

താലൂക്ക് ആശുപത്രിയില്‍ ഒഴിവ്

പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും താത്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു സയൻസ്-ബയോളജി/കണക്ക്, കേരള സർക്കാർ അംഗീകരിച്ച ഏതെങ്കിലും മെഡിക്കൽകോളേജിൽ നിന്നും ഒഫ്താൽമിക് അസിസ്റ്റന്റ് കോഴ്സ് അല്ലെങ്കിൽ ബി.എസ്‌സി ഒപ്റ്റോമെട്രി കോഴ്സ് പാസ് എന്നിവയാണ് യോഗ്യത.

18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. അപേക്ഷകൾ മേയ് 19ന് വൈകീട്ട് 5ന് മുമ്പായി സമർപ്പിക്കണം. ഇന്റർവ്യൂ മേയ് 22ന് രാവിലെ 10.30 മുതൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ പാറാശ്ശാല താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+