ഇന്ത്യന്‍ നാവികസേന വിളിക്കുന്നു, അഗ്നിവീര്‍ ആകാന്‍ അവസരം, 1365 ഒഴിവുകള്‍, പ്രതിമാസം 30000 ശമ്പളം
ഇന്ത്യന്‍ നാവി ഇഷ്ടമല്ലേ. എങ്കില്‍ ഇതാ നാവികസേനയില്‍ അഗ്നിവീര്‍ ആകാന്‍ അവസരം. നിങ്ങള്‍ പ്ലസ്ടു പാസായി, സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നയാളാണെങ്കില്‍ തീര്‍ച്ചയായും ഈ ജോലി നിങ്ങള്‍ക്കുള്ളത്. നാവി റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷനും പുറത്തുവിട്ടിട്ടുണ്ട്.
1365 അഗ്നിവീര്‍ പോസ്റ്റുകളാണ് ഒഴിവുള്ളത്. എസ്എസ്ആര്‍, മെട്രിക് റിക്രൂട്ട്‌മെന്റുകളിലായിട്ടാണ് ഇത്രയും ഒഴിവുകളുള്ളത്. പരിശീലനം നവംബര്‍ മുതല്‍ ആരംഭിക്കും. നാല് വര്‍ഷത്തേക്കാണ് നിയമനം. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഗ്നീവീര്‍ റിക്രൂട്ട്‌മെന്റിന് ചില വിദ്യാഭ്യാസ യോഗ്യതകള്‍ ആവശ്യമാണ്. പ്ലസ്ടു വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യത. ഇതിനൊപ്പം ഗണിതം, ഫിസിക്‌സ് എന്നിവയില്‍ പ്രാവീണ്യവും വേണം. കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇവയില്‍ ഒരു വിഷയം പഠിച്ചിരിക്കണം.
മെയ് 29നാണ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. ജൂണ്‍ 15 വരെ അപേക്ഷികള്‍ സ്വീകരിക്കും. 1365 ഒഴിവുകളാണ് ഉള്ളത്. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. https://agniveernavy.cdac.in എന്ന ഇന്ത്യന്‍ നാവിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.
2022 നവംബര്‍ ഒന്നിനും 2006 ഏപ്രില്‍ മുപ്പതിനും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍.
ശമ്പളം: പ്രതിമാസം 30000 രൂപ നിരക്കില്‍ ആദ്യ വര്‍ഷം ലഭിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 33000, 36500, 40000 എന്നിങ്ങനെ ലഭിക്കും.
ശാരീരിക യോഗ്യത: ഉയരം-പുരുഷന്‍ 157 സെന്റമീറ്റര്‍, സ്ത്രീ: 152 സെ.മീ
തിരഞ്ഞെടുപ്പ്: എസ്എസ്ആര്‍ റിക്രൂട്ട്, കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷ. എഴുത്ത് പരീക്ഷ. ഫിസിക്കല്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ മുഖേന. ചോദ്യപ്പേറില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ നൂറ് ചോദ്യങ്ങളുണ്ടാവും. ഓരോ ചോദ്യങ്ങള്‍ക്കും ഓരോ മാര്‍ക്കാണ്. ഒരു മണിക്കൂറാണ് പരീക്ഷാ സമയം. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുമുണ്ടാവും,
ആകര്‍ഷകമായ ശമ്പളവും അഗ്നിവീറുകള്‍ക്ക് ലഭിക്കും. 30000 ഒരു വര്‍ഷത്തെ സ്ഥിരം ളഭിക്കും. റിസ്‌ക്, കഠിനാധ്വാനം, വസ്ത്രം, യാത്രാ ബത്ത എന്നിവയെല്ലാം അനുവദിക്കും. അഗ്നിവീറുകള്‍ക്ക്, സേവാനിധിയെന്ന ഒരു പാക്കേജും നല്‍കും.
ഇവരുടെ മാസ സേവനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പാക്കേജ്. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ടാസ്‌കുകള്‍ കൃത്യമായി പൂര്‍ത്തിയാക്കുന്നതിലുള്ള സംഭാവനകളും പരിഗണിക്കും.
അതേസമയം പരീക്ഷയില്‍ നാല് കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. ഇംഗ്ലീഷ്, സയന്‍സ്, ഗണിതം, പൊതുവിജ്ഞാനം എന്നിവയാണ് ഉണ്ടാവുക.
സയന്‍സ്, ഗണിതം, പൊതുവിജ്ഞാനം, തുടങ്ങിയ വിഷയങ്ങളില്‍ നിന്നായി 50 ഒബ്ജക്ടീവ് ചോദ്യങ്ങളുമുണ്ടാവും. അര മണിക്കൂറാണ് പരീക്ഷ. ഇതിനും നെഗറ്റീവ് മാര്‍ക്കുണ്ടാവും.
ഫിസിക്കല്‍ ടെസ്റ്റ് ഇങ്ങനെ
പുരുഷന്‍: ആറ് മിനുട്ട് മുപ്പത് സെക്കന്‍ഡില്‍ 1.6 കിലോമീറ്റര്‍ ഓട്ടം, 20 സ്‌ക്വാറ്റ്‌സ്, 12 പുഷ്അപ്പ്‌സ്.
സ്ത്രീ: എട്ട് മിനുട്ടില്‍ 1.6 കിലോമീറ്റര്‍ ഓട്ടം. 15 സ്‌ക്വാറ്റ്‌സ്. 10 സിറ്റ് അപ്പ്‌സ്.












Click it and Unblock the Notifications