യുഎഇയിൽ ജോലി, 100 ഒഴിവുകൾ; 1.20 ലക്ഷം ശമ്പളം..താമസും ഭക്ഷണവുമെല്ലാം സൗജന്യം..ഇതാ സുവർണാവസരം
യു എ ഇ-യിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിൽ ഒഴിവുകൾ. ഇൻഡസ്ട്രിയൽ നഴ്സുമാരുടെ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. 2അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ആയിരിക്കും. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം
മൊത്തം 100 ഒഴിവുകളാണുള്ളത്. ബി എസ് സി നഴ്സിംഗ് യോഗ്യതയും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഐ സി യു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് തുടങ്ങിയ മേഖലകളിലെ പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും.

അപേക്ഷകർക്ക് 40 വയസ്സിൽ താഴെയായിരിക്കണം പ്രായം. കൂടാതെ, ഡി ഒ എച്ച് പാസ്സായിരിക്കുകയോ ഡി ഒ എച്ച് ലൈസൻസ് ഉണ്ടായിരിക്കുകയോ അല്ലെങ്കിൽ ഡി ഒ എച്ച് ഡാറ്റാഫ്ലോ പോസിറ്റീവ് റിസൾട്ട് ഉണ്ടായിരിക്കുകയോ ചെയ്യണം. ഉടനടി ജോലിക്ക് പ്രവേശിക്കാൻ തയ്യാറുള്ളവർക്ക് പ്രത്യേക പരിഗണന ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ആനുകൂല്യങ്ങളും ലഭിക്കും. പ്രതിമാസം 5,000 ദിർഹമാണ് ശമ്പളം. താമസസൗകര്യം കമ്പനി നൽകും. വിദൂര സ്ഥലങ്ങളിൽ ജോലിക്ക് നിയോഗിക്കപ്പെടുന്നവർക്ക് ഭക്ഷണവും ലഭിക്കും. യാത്രാസൗകര്യവും വിസയും എയർ ടിക്കറ്റും മെഡിക്കൽ ഇൻഷുറൻസും കമ്പനി ഉറപ്പാക്കും.
ആഴ്ചയിൽ 60 മണിക്കൂറാണ് ജോലി സമയം. ഒരു വർഷത്തിൽ 30 ദിവസത്തെ അവധി മുഴുവൻ ശമ്പളത്തോടെ ലഭിക്കും. 2025 മാർച്ചിൽ കേരളത്തിലോ ബെംഗളൂരുവിലോ വെച്ച് അഭിമുഖം നടക്കും. അഭിമുഖത്തിന്റെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കുമെന്ന് ഒഡപെക് അറിയിച്ചു.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സി.വി, പാസ്പോർട്ട്, ഡാറ്റാഫ്ലോ (ഉണ്ടെങ്കിൽ) എന്നിവ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. "Industrial Male Nurse to UAE" എന്ന് സബ്ജക്റ്റ് ലൈനിൽ ചേർക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 15.
റെയിൽവെ റൈറ്റ്സിൽ ഒഴിവുകൾ
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റൈറ്റ്സ് ലിമിറ്റഡ് (റൈറ്റ്സ് ലിമിറ്റഡ്) അപ്രൻ്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 252 ഒഴിവുകളാണുള്ളത്. ഇതിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രൻ്റിസിന് 110 ഒഴിവും, നോൺ-എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്രൻ്റിസിന് 36 ഒഴിവും, ഡിപ്ലോമ അപ്രൻ്റിസിന് 49 ഒഴിവുമാണുള്ളത്.
യോഗ്യതാ മാനദണ്ഡങ്ങൾ
ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രൻ്റിസ്: 4 വർഷം പൂർത്തിയായ ഫുൾ ടൈം ബിഇ/ബിടെക്/ബിആർക്ക് ബിരുദം (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിഗ്നൽ & ടെലികോം, കെമിക്കൽ & മെറ്റലർജിക്കൽ, ആർക്കിടെക്ചർ ബ്രാഞ്ചുകളിൽ).
നോൺ-എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്രൻ്റിസ്: 3 വർഷം പൂർത്തിയായ ഫുൾ ടൈം ബിഎ/ബിബിഎ/ബി.കോം/ബി.എസ്.സി/ബിസിഎ അല്ലെങ്കിൽ മറ്റ് സാങ്കേതികേതര ബിരുദം.
ഡിപ്ലോമ അപ്രൻ്റിസ്: 3 വർഷം പൂർത്തിയായ ഫുൾ ടൈം എൻജിനീയറിംഗ് ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കെമിക്കൽ & മെറ്റലർജിക്കൽ ബ്രാഞ്ചുകളിൽ).
മിനിമം മാർക്ക്:
ജനറൽ/ഇ.ഡബ്ല്യു.എസ്: 60%
എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ഡി: 50%
പ്രായപരിധി: കുറഞ്ഞത് 18 വയസ്സ് (2025 നവംബർ 17-ന് അടിസ്ഥാനമാക്കി). മേൽപരിധി ഇല്ല, പക്ഷേ 2020 നവംബർ 17-ന് മുമ്പ് യോഗ്യത നേടിയവർ അർഹരല്ല.
സ്റ്റൈപ്പൻഡ്:
ഗ്രാജുവേറ്റ് & നോൺ-എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് തസ്തികകളിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14,000.
ഡിപ്ലോമ അപ്രൻ്റിസിന് പ്രതിമാസം 12,000.
പരീക്ഷയോ അഭിമുഖമോ ഇല്ല; അക്കാദമിക് മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി തിരഞ്ഞെടുക്കും.
അപേക്ഷാ വിശദാംശങ്ങൾ:
നാറ്റ്സ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് നാറ്റ്സിൽ രജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി: 2025 ഡിസംബർ 5.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications