ഇന്‍കം ടാക്‌സില്‍ ഉദ്യോഗസ്ഥരാകാം... അരലക്ഷത്തിന് മുകളില്‍ ശമ്പളം; ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II, ടാക്‌സ് അസിസ്റ്റന്റ്, മള്‍ട്ടി-ടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കായികതാരങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ആകെ 56 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 28 ഒഴിവുകളും ടാക്‌സ് അസിസ്റ്റന്റ് തസ്തികയിലാണ്.
മള്‍ട്ടി-ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയില്‍ 26 ഉം സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II തസ്തികയില്‍ രണ്ടും ഒഴിവുകളുമാണ് ഉള്ളത്. സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-II, ടാക്‌സ് അസിസ്റ്റന്റ് എന്നിവയിലേക്ക് 18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ അപേക്ഷിച്ചാല്‍ മതി. മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കേണ്ടവരുടെ പ്രായം 18 മുതല്‍ 25 വയസ് വരെയാണ്.

ജനറല്‍/ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5 വര്‍ഷവും എസ്സി/എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 10 വര്‍ഷവും (മികച്ച കായികതാരങ്ങള്‍ക്കുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശപ്രകാരം) പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതാണ്.
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് കക തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ അംഗീകൃത ബോര്‍ഡില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ സ്ഥാനാര്‍ത്ഥി പന്ത്രണ്ടാം ക്ലാസ് പാസോ തത്തുല്യമോ പാസായിരിക്കണം. ടാക്‌സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം പാസായിരിക്കണം.
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-II തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും ടാക്‌സ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പള സ്‌കെയില്‍ ലെവല്‍ 4 പ്രകാരം 25500 രൂപ മുതല്‍ 81100 രൂപ വരെ ശമ്പളം ലഭിക്കും. മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പള സ്‌കെയില്‍ ലെവല്‍ 1 പ്രകാരം 18000 രൂപ മുതല്‍ 56900 രൂപ വരെ ശമ്പളം ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം. സ്‌കില്‍ ടെസ്റ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത്. ടാക്‌സ് അസിസ്റ്റന്റ് തസ്തികയിലേക്ക് മണിക്കൂറില്‍ 8000 കീ ഡിപ്രഷനുകള്‍ എന്ന നിരക്കില്‍ ഡാറ്റാ എന്‍ട്രി സ്‌കില്‍ ടെസ്റ്റ് നടത്തിയാണ് അപേക്ഷകരെ നിയമിക്കുന്നത്
തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിക്കുന്ന സമയത്ത് പ്രസക്തമായ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷാ ഫോം സമര്‍പ്പിക്കുകയും അവസാന തീയതിയായ ഏപ്രില്‍ അഞ്ചിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഒരാള്‍ക്ക് ഒരു അപേക്ഷാ ഫോം മാത്രമേ സമര്‍പ്പിക്കാനാകൂ. ഒന്നിലധികം ഫോമുകള്‍ സമര്‍പ്പിക്കുന്നത് ഒരാളുടെ യോഗ്യത അസാധുവാക്കും.












Click it and Unblock the Notifications