Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യോമസേനയില്‍ പത്താം ക്ലാസുകാര്‍ക്ക് അവസരം, മികച്ച ശമ്പളം.. ആര്‍ക്കൊക്കെ അപേക്ഷിക്കാം?

ഇന്ത്യന്‍ വ്യോമസേന അഗ്‌നിവീര്‍വായു (സംഗീതജ്ഞന്‍) സ്ഥാനത്തേക്ക് യോഗ്യരും താല്‍പ്പര്യമുള്ളവരുമായ അപേക്ഷകരെ തിരയുന്നു. അവിവാഹിതരായ സ്ത്രീകളെയും പുരുഷന്മാരെയും ആണ് തസ്തികയിലേക്ക് തേടുന്നത്. വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്ത് 2024 ജൂലൈ മൂന്ന് മുതല്‍ ജൂലൈ പന്ത്രണ്ട് വരെ നടക്കുന്ന അഗ്‌നിവീര്‍വായു (സംഗീതജ്ഞന്‍) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ടെസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

തസ്തികയിലേക്കുള്ള രജിസ്‌ട്രേഷന്‍ മെയ് 22 മുതല്‍ agnipathvayu.cdac.in-ല്‍ ആരംഭിക്കും. രജിസ്‌ട്രേഷന്‍ പ്രക്രിയയുടെ അവസാന തീയതി ജൂണ്‍ അഞ്ച് ആണ്. വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷണല്‍ യോഗ്യത, മറ്റ് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള യോഗ്യതയുടെ വിശദാംശങ്ങള്‍ ഐഎഎഫ് ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

Job News

തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് എല്ലാ വിശദാംശങ്ങളും പരിശോധിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ മെട്രിക്കുലേഷന്‍ / 10ാം ക്ലാസ് അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്‌കൂള്‍/ബോര്‍ഡില്‍ നിന്ന് കുറഞ്ഞ പാസ് മാര്‍ക്കോടെ പാസായവരായിരിക്കണം.

സംഗീത കഴിവ്

അപേക്ഷകര്‍ക്ക് ടെമ്പോ, പിച്ച്, പാട്ട് എന്നിവയില്‍ കൃത്യതയോടെ പൂര്‍ണ്ണമായ ഗാനം ആലപിക്കാന്‍ സംഗീതത്തില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന എ അല്ലെങ്കില്‍ ബി ലിസ്റ്റില്‍ നിന്ന് ഏതെങ്കിലും ഒരു ഉപകരണം വായിക്കുന്നതില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് രണ്ട് ഉപകരണങ്ങള്‍ വായിക്കുന്നതില്‍ പ്രാവീണ്യം ഉണ്ടായിരിക്കുന്നത് അഭികാമ്യമാണ്.

ലിസ്റ്റ് എ

കണ്‍സേര്‍ട്ട് ഫ്‌ലൂട്ട് / പിക്കോളോ, ഒബോ, ക്ലാരിനെറ്റ്, സാക്സോഫോണ്‍, ഫ്രഞ്ച് ഹോണ്‍, ട്രംപറ്റ്, ട്രോംബോണ്‍, ബാരിറ്റോണ്‍, യൂഫോണിയം, ബാസ് / ട്യൂബ

ലിസ്റ്റ് ബി

കീബോര്‍ഡ് / ഓര്‍ഗന്‍ / പിയാനോ, ഗിറ്റാര്‍ (അക്കൗസ്റ്റിക് / ലീഡ് / ബാസ്), വയലിന്‍, വയല, സ്ട്രിംഗ് ബാസ്, പെര്‍ക്കുഷന്‍ / ഡ്രംസ് (അക്കൌസ്റ്റിക് / ഇലക്ട്രോണിക്), എല്ലാ ഇന്ത്യന്‍ ക്ലാസിക്കല്‍ ഉപകരണങ്ങളും.

കമ്മിറ്റി നടത്തുന്ന എഴുത്തുപരീക്ഷകള്‍, ശാരീരിക പരീക്ഷകള്‍, മെഡിക്കല്‍ പരീക്ഷകള്‍ എന്നിവയുടെ അടിസ്ഥാനത്തിലവാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടിഎയോ ഡിഎയോ ലഭിക്കില്ല. നിര്‍ണയിച്ച വാര്‍ഷിക വര്‍ധനവിന് പുറമേ മുകളില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 30000 രൂപ ശമ്പളം ലഭിക്കും.

ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ജനുവരി 2, 2004 നും ജൂലൈ 2, 2007 നും ഇടയില്‍ ജനിച്ചവരായിരിക്കണം. 100 രൂപ അപേക്ഷാ ഫീസും ജിഎസ്ടിയും സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ ആയും ഫീസ് അടയ്ക്കാം.

എങ്ങനെ അപേക്ഷിക്കാം?

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (http://agnipathvayu.cdac.in) ഒരു അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യണം. ശേഷം ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ അപേക്ഷകര്‍ നിശ്ചിത തീയതിക്കകം അപേക്ഷകള്‍ സമര്‍പ്പിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+