വ്യോമസേനയില്‍ പ്ലസ് ടുക്കാര്‍ക്ക് അവസരം; വേഗം അപേക്ഷിച്ചോളൂ, ശമ്പളം കേട്ടോ!
ഇന്ത്യന്‍ എയര്‍ഫോഴ്സ് വിവിധ എയര്‍ഫോഴ്സ് സ്റ്റേഷനുകളില്‍ / യൂണിറ്റുകളിലെ ഗ്രൂപ്പ് 'സി' സിവിലിയന്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 16 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. എഴുത്തുപരീക്ഷയും നൈപുണ്യ / പ്രായോഗിക പരീക്ഷയും അടിസ്ഥാനമാക്കിയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
പരീക്ഷകളില്‍ പങ്കെടുക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ടി എ, ഡി എ എന്നിവ അനുവദിക്കുന്നതല്ല. അപേക്ഷകര്‍ അംഗീകൃത ബോര്‍ഡിന് കീഴില്‍ 12ാം ക്ലാസ്പാസായിരിക്കണം. കംപ്യൂട്ടര്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. ഒരു മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്കുകളും 30 ഹിന്ദി വാക്കുകളും കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍ കഴിവുണ്ടായിരിക്കണം. അപേക്ഷകരുടെ കുറഞ്ഞ പ്രായപരിധി 18 വയസും പരമാവധി പ്രായം 25 വയസും ആണ്.

ഒ ബി സിക്കാര്‍ക്ക് 3 വര്‍ഷം, എസ് സി, എസ് ടിക്കാര്‍ക്ക് 5 വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം എന്നിങ്ങനെ പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് പേ മാട്രിക്സ് 7 സി പി സി പ്രകാരം ലെവല്‍ 2- അനുസരിച്ചുള്ള പ്രതിമാസ ശമ്പളം ലഭിക്കും.
മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പൂരിപ്പിച്ച അപേക്ഷയും പ്രസക്തമായ എല്ലാ രേഖകളും വിജ്ഞാപനത്തില്‍ കൊടുത്തിരിക്കുന്ന വിലാസത്തില്‍ അയയ്ക്കണം. വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. തപാല്‍ സംബന്ധമായ കാലതാമസം നേരിടുന്നതിന് എയര്‍ഫോഴ്‌സ് ഉത്തരവാദികളായിരിക്കില്ല.












Click it and Unblock the Notifications