Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ആര്‍മിയില്‍ അവസരം.. മെക്കാനിക്ക്, ഇലക്ട്രീഷ്യന്‍ അടക്കം 194 ഒഴിവുകള്‍; ശമ്പളം ഇത്ര

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്‌സിന് (DG EME) കീഴിലുള്ള ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഇന്ത്യന്‍ ആര്‍മി പ്രഖ്യാപിച്ചു. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്ലൈന്‍ മോഡ് വഴി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 24 ആണ്. ആകെ 194 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (LDC), ഫയര്‍മാന്‍, വെഹിക്കിള്‍ മെക്കാനിക് (ഹൈലി സ്‌കില്‍ഡ്-II), ഫിറ്റര്‍, വെല്‍ഡര്‍, ട്രേഡ്‌സ്മാന്‍, കുക്ക്, ഇലക്ട്രീഷ്യന്‍, മേറ്റ്, വാഷര്‍മാന്‍, സ്റ്റോര്‍കീപ്പര്‍, മെഷീനിസ്റ്റ്, ടിന്‍ ആന്‍ഡ് കോപ്പര്‍ സ്മിത്ത്, എഞ്ചിനീയര്‍ ഡിവൈസ് മെക്കാനിക് തുടങ്ങി ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരുടെ കോര്‍പ്‌സിലെ ഒന്നിലധികം തസ്തികകള്‍ നികത്തുക എന്നതാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

Job

അപേക്ഷകരുടെ പ്രായപരിധി 18 വയസിനും 25 വയസിനും ഇടയില്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് സംവരണ വിഭാഗങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നതായിരിക്കും. എസ് സി / എസ് ടി സ്ഥാനാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷവും ഒ ബി സി സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷവും ആയിരിക്കും പ്രായപരിധിയില്‍ ഇളവ് അനുവദിക്കുക.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏഴാം ശമ്പള കമ്മീഷന്‍ അനുസരിച്ചും പോസ്റ്റ്-സ്‌പെസിഫിക് ഗ്രേഡ് പേ അനുസരിച്ചും 5,200 രൂപ മുതല്‍ 20,200 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. അപേക്ഷിക്കുന്ന തസ്തികയെ ആശ്രയിച്ച് എഴുത്തുപരീക്ഷയ്ക്കും തുടര്‍ന്ന് സ്‌കില്‍ ടെസ്റ്റ് അല്ലെങ്കില്‍ ട്രേഡ് ടെസ്റ്റ് എന്നിവയ്ക്കും ശേഷമായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

അപേക്ഷിക്കുന്നതിന് മുമ്പ് വിശദമായ അറിയിപ്പ് ശ്രദ്ധാപൂര്‍വ്വം വായിച്ച് അപേക്ഷാ ഫോം അവസാന തീയതിക്ക് മുമ്പ് നിര്‍ദ്ദിഷ്ട വിലാസത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഉദ്യോഗാര്‍ത്ഥികളുടെ ഉത്തരവാദിത്തമാണ്.

റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒഴിവുകള്‍

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (എല്‍ഡിസി) 02
ഫയര്‍മാന്‍ 01
വെഹിക്കിള്‍ മെക്കാനിക് (ആംഡ് ഫൈറ്റിംഗ് വെഹിക്കിള്‍), ഹൈലി സ്‌കില്‍ഡ്-II 04
ഫിറ്റര്‍ (സ്‌കില്‍ഡ്) 03
വെല്‍ഡര്‍ (സ്‌കില്‍ഡ്) 02

ട്രേഡ്‌സ്മാന്‍ മേറ്റ് 08
വാഷര്‍മാന്‍ 02
കുക്ക് 01
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (എല്‍ഡിസി) 03
ഇലക്ട്രീഷ്യന്‍ (പവര്‍) (ഹൈലി സ്‌കില്‍ഡ്-II) 02
ടെലികോം മെക്കാനിക് (ഹൈലി സ്‌കില്‍ഡ്-II) 07
അപ്‌ഹോള്‍സ്റ്റര്‍ (സ്‌കില്‍ഡ്) 01
ഫയര്‍മാന്‍ 03
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (എല്‍ഡിസി) 02
സ്റ്റോര്‍കീപ്പര്‍ 03
ഇലക്ട്രീഷ്യന്‍ (ഹൈലി സ്‌കില്‍ഡ്-II) 02
അപ്‌ഹോള്‍സ്റ്റര്‍ (സ്‌കില്‍ഡ്) 02

മെഷീനിസ്റ്റ് (സ്‌കില്‍ഡ്) 04

വെല്‍ഡര്‍ (സ്‌കില്‍ഡ്) 01

ടിന്‍ ആന്‍ഡ് കോപ്പര്‍ സ്മിത്ത് (സ്‌കില്‍ഡ്) 01
ട്രേഡ്‌സ്മാന്‍ മേറ്റ് 17
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (എല്‍ഡിസി) 07
സ്റ്റോര്‍കീപ്പര്‍ 04
എഞ്ചിനീയര്‍ എക്യുപ്മെന്റ് മെക്കാനിക് 01

അപേക്ഷ ഫോം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+