ഇന്ത്യന്‍ ആര്‍മിയില്‍ അഗ്നിവീറാകാം... 25000 ഒഴിവുകള്‍; പ്രതിമാസ ശമ്പളം എത്രയെന്ന് കേട്ടോ?
ഇന്ത്യന്‍ ആര്‍മി അഗ്നിവീര്‍ റിക്രൂട്ട്മെന്റിന്റെ 2026 - 27 വര്‍ഷത്തേക്കുള്ള വിജ്ഞാപനം പുറത്തിറങ്ങി. ജനറല്‍ ഡ്യൂട്ടി ( GD ), /ടെക്നിക്കല്‍, ക്ലര്‍ക്ക് / സ്റ്റോര്‍ കീപ്പര്‍, ട്രേഡ്സ്മാന്, സോള്‍ജിയര്‍ ഫാര്‍മ, ടെക്നിക്കല്‍ നഴ്സിങ് അസിസ്റ്റന്റ്, വനിതാ മിലിട്ടറി പോലീസ് ഉള്‍പ്പെടെ 25,000 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in വഴി അപേക്ഷിക്കാം.
ഫെബ്രുവരി 13 - ന് ആരംഭിച്ച രജിസ്ട്രേഷന് 2026 ഏപ്രില്‍ 1 വരെ തുടരും. തിരഞ്ഞെടുക്കപ്പെടുന്ന അഗ്നിവീര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷം പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും. ഇത് പിന്നീട് 5,000 രൂപ വീതം വര്‍ധിച്ച് നാലാം വര്‍ഷത്തോടെ 40,000 രൂപയായി ഉയരും. ശമ്പളത്തിന്റെ 30 ശതമാനം അഗ്നിവീര്‍ കോര്‍പ്പസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുമ്പോള്‍, ആദ്യ വര്‍ഷം കയ്യിലെത്തുന്നത് 21,000 രൂപയും നാലാം വര്‍ഷം 28,000 രൂപയുമാകും.

കേന്ദ്ര സര്‍ക്കാര്‍ ഈ ഫണ്ടിലേക്ക് വര്‍ഷം തോറും തുല്യമായ തുക നല്‍കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ മൂന്ന് ഘട്ടങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് വഴിയാണ് തിരഞ്ഞെടുക്കുക. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ( CBT ), റിക്രൂട്ട്മെന്റ് റാലി, രേഖാ പരിശോധന എന്നിവയാണ് അവ. കോമണ്‍ എന്‍ട്രന്‍സ് എക്സാം (CEE) എന്നും അറിയപ്പെടുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ തസ്തിക അനുസരിച്ച് ജനറല്‍ നോളജ്, ജനറല്‍ സയന്‍സ്, മാത്തമാറ്റിക്സ്, ലോജിക്കല്‍ റീസണിംഗ്, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ജനറല്‍ ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങള്‍ ഉണ്ടാവും.
ജനറല്‍ ഡ്യൂട്ടി (GD) തസ്തികകളിലേക്കുള്ള പരീക്ഷയില്‍ 50 ചോദ്യങ്ങള്‍ക്ക് 100 മാര്‍ക്കാണ്. ടെക്നിക്കല്‍, ക്ലര്‍ക്ക് / സ്റ്റോര്‍ കീപ്പര്‍ റോളുകളില്‍ അതേ 50 ചോദ്യങ്ങള്‍ക്ക് 200 മാര്‍ക്കും, വിഷയ പാറ്റേണുകളില്‍ വ്യത്യാസവുമുണ്ട്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികളെ പിന്നീട് റിക്രൂട്ട്മെന്റ് റാലിയിലേക്ക് പരിഗണിക്കും. റാലിയില്‍ 1.6 കി.മീ ഓട്ടം, പുള്‍-അപ്പുകള്‍, 9 അടി കുഴി ചാടല്‍, സിഗ് - സാഗ് ബാലന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്നു.
ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റും വൈദ്യപരിശോധനയും റാലിയുടെ ഭാഗമാണ്. രജിസ്ട്രേഷനും വിജ്ഞാപനത്തിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications