കോസ്റ്റ് ഗാര്‍ഡില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, പ്യൂണ്‍ ഒഴിവുകള്‍; നിങ്ങള്‍ യോഗ്യരാണോ?
ഡ്രാഫ്റ്റ്സ്മാന്‍, എംടിഎസ് (പ്യൂണ്‍) തസ്തികകളിലേക്ക് കോസ്റ്റ് ഗാര്‍ഡ് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴിയായിരിക്കും നിയമനം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായപരിധി 18 വയസ് മുതല്‍ 25 വയസ് വരെയാണ്. എംടിഎസ് (പ്യൂണ്‍) തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായപരിധി 18 വയസ് മുതല്‍ 27 വയസ് വരെയാണ്.
ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയിലേക്ക് ഒന്ന്, എംടിഎസ് (പ്യൂണ്‍) തസ്തികയിലേക്ക് രണ്ട് എന്നിങ്ങനെ ആകെ മൂന്ന് ഒഴിവുകളാണ് തുറന്നിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ന്യൂഡല്‍ഹിയിലേക്ക് നിയമിക്കും. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായവരെ തിരഞ്ഞെടുക്കുക. എഴുത്തുപരീക്ഷയുടെ കൃത്യമായ തീയതി, സമയം, സ്ഥലം എന്നിവ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ അഡ്മിറ്റ് കാര്‍ഡില്‍ അറിയിക്കും. അപേക്ഷകര്‍ക്ക് ആവശ്യമായ യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും ചുവടെ കൊടുത്തിരിക്കുന്നു

ഡ്രാഫ്റ്റ്‌സ്മാന്‍
ഉദ്യോഗാര്‍ത്ഥിക്ക് ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ സിവില്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ അല്ലെങ്കില്‍ മറൈന്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍, ഷിപ്പ് നിര്‍മ്മാണം എന്നിവയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഒരു വ്യാവസായിക പരിശീലന സ്ഥാപനത്തില്‍ നിന്ന് മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും വിഷയങ്ങളില്‍ ഡ്രാഫ്റ്റ്സ്മാന്‍ഷിപ്പില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മറൈന്‍ എഞ്ചിനീയറിംഗ്, അല്ലെങ്കില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍, കപ്പല്‍ നിര്‍മ്മാണം എന്നിവയില്‍ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനം, പൊതുമേഖലാ സ്ഥാപനം, യൂണിവേഴ്‌സിറ്റി അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനം എന്നിവയില്‍ ഒരു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കുന്നത് അഭികാമ്യം.
എംടിഎസ് (പ്യൂണ്‍)
ഉദ്യോഗാര്‍ത്ഥിക്ക് മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. ഓഫീസ് അറ്റന്‍ഡറായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
എങ്ങനെ അപേക്ഷിക്കാം?
മാനദണ്ഡപ്രകാരമുള്ള യോഗ്യത നിറവേറ്റുന്ന തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം ആവശ്യമായ രേഖകള്‍ക്കൊപ്പം ഓര്‍ഡിനറി/സ്പീഡ് പോസ്റ്റ് വഴി ഇനിപ്പറയുന്ന വിലാസത്തിലേക്ക് അയയ്ക്കാം. ഡിസംബര്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.
വിലാസം
ഡയറക്ടറേറ്റ് ഓഫ് റിക്രൂട്ട്‌മെന്റ് കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനം,
കോസ്റ്റ് ഗാര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോംപ്ലക്‌സ് ഇ1,
ഫേസ് II, വ്യാവസായിക മേഖല,
സെക്ടര്‍-62, നോയിഡ, യുപി 201309












Click it and Unblock the Notifications