Get Updates
Get notified of breaking news, exclusive insights, and must-see stories!

നാവികസേനയില്‍ അഗ്നിവീറാകാം; ആര്‍ക്കൊക്കെ അപേക്ഷിക്കാം, ശമ്പളം കേട്ടോ..!

ഇന്ത്യന്‍ നേവി 02/2024 ബാച്ചിലേക്കുള്ള അഗ്‌നിവീര്‍ (എസ്എസ്ആര്‍) തസ്തികയിലേക്ക് അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകന്‍ 01-11-2003 - 30-04-2007 (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം നവംബര്‍ വരെ പരിശീലന കാലയളവ് ഉണ്ടായിരിക്കും.

അപേക്ഷകര്‍ക്ക് പ്രതിമാസ ശമ്പളമായി ആദ്യ വര്‍ഷം 30000 രൂപ ലഭിക്കും. രണ്ടാം വര്‍ഷം 33000, മൂന്നാം വര്‍ഷം 36500, നാലാം വര്‍ഷം 40000 എന്നിങ്ങനെയായിരിക്കും പ്രതിമാസ ശമ്പളം. എഴുത്ത് പരീക്ഷ, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ് (പിഎഫ്ടി), റിക്രൂട്ട്‌മെന്റ് മെഡിക്കല്‍ പരീക്ഷ, മെറിറ്റ് ലിസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

Job News

ഉദ്യോഗാര്‍ത്ഥി അപേക്ഷാ ഫീസായി 550 രൂപയും 18 ശതമാനം ജിഎസ്ടിയും അടക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ മോഡിലായിരിക്കണം പേയ്‌മെന്റ് നടത്തേണ്ടത്. ഔദ്യോഗിക അറിയിപ്പിനെ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മേയ് 27 -ന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് വേണ്ട യോഗ്യതകള്‍ ഇനി പറയുന്നവയാണ്.

50% മാര്‍ക്കോടെ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച സ്‌കൂള്‍, വിദ്യാഭ്യാസ ബോര്‍ഡുകളില്‍ നിന്ന് 10+2-ല്‍ മാത്തമാറ്റിക്സ് & ഫിസിക്സ് യോഗ്യത നേടിയിരിക്കണം. അല്ലെങ്കില്‍ സെന്‍ട്രല്‍, സ്റ്റേറ്റ്, യുടി അംഗീകൃത പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എഞ്ചിനീയറിംഗില്‍ (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഓട്ടോമൊബൈല്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകള്‍ മൊത്തം 50% മാര്‍ക്കോടെ പാസായിരിക്കണം.

അല്ലെങ്കില്‍ കേന്ദ്ര, സംസ്ഥാന, യുടി അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡുകളില്‍ നിന്ന് ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോണ്‍-വൊക്കേഷണല്‍ വിഷയങ്ങളുള്ള രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്സുകള്‍ മൊത്തം 50% മാര്‍ക്കോടെ പാസായിരിക്കണം. അഗ്നിവീര്‍ കോഴ്സിനുള്ള പരിശീലനം നവംബറില്‍ ഒഡീഷയിലെ ഐഎന്‍എസ് ചില്‍കയില്‍ ആരംഭിക്കും. നിയമന പ്രക്രിയയുടെ ആദ്യഘട്ടം ഷോട്ട്‌ലിസ്റ്റിംഗ് ആണ്.

ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥിയെ എഴുത്ത് പരീക്ഷ, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്, റിക്രൂട്ട്മെന്റ് മെഡിക്കല്‍ പരീക്ഷ, മെറിറ്റ് ലിസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. പിഎഫ്ടി യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി റിക്രൂട്ട്മെന്റ് മെഡിക്കല്‍ പരീക്ഷ നടത്തും. റിക്രൂട്ട്മെന്റ് മെഡിക്കല്‍ പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികളെ മെറിറ്റ് ലിസ്റ്റിലേക്ക് പരിഗണിക്കും.

ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിലെയും റിക്രൂട്ട്മെന്റ് മെഡിക്കല്‍ പരീക്ഷയിലെയും യോഗ്യതയ്ക്ക് വിധേയമായി രണ്ടാം ഘട്ടത്തില്‍ എഴുത്തുപരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+