ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 200 ലേറെ ഒഴിവുകള്‍, ശമ്പളം ഒരുലക്ഷം വരെ! വേഗം അപേക്ഷിക്കൂ
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ജൂനിയര്‍ ഓപ്പറേറ്റര്‍ അടക്കുമള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വിഭാഗങ്ങളിലായി 246 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രജിസ്‌ട്രേഷന്‍ നടപടികള്‍ ഫെബ്രുവരി 3-ന് ആരംഭിച്ചു. ഫെബ്രുവരി 23 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് (iocl.com) സന്ദര്‍ശിച്ച് അപേക്ഷിക്കാം.
ജൂനിയര്‍ ഓപ്പറേറ്റര്‍ (215 തസ്തികകള്‍), ജൂനിയര്‍ അറ്റന്‍ഡന്റ് (23 തസ്തികകള്‍), ജൂനിയര്‍ ബിസിനസ് അസിസ്റ്റന്റ് (8 തസ്തികകള്‍) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഐഒസിഎല്‍ വെബ്‌സൈറ്റില്‍ ലഭ്യമായ വിശദമായ വിജ്ഞാപനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും പരിശോധിക്കാവുന്നതാണ്. അപേക്ഷാ ഫീസ് 300 രൂപയാണ്.

എസ്‌സി, എസ്ടി, ബിഡബ്ല്യുബിഡി, വിമുക്തഭടന്‍മാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡെബിറ്റ് കാര്‍ഡുകള്‍ (RuPay/Visa/MasterCard/Maestro), ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഐഎംപിഎസ്, ക്യാഷ് കാര്‍ഡുകള്‍, മൊബൈല്‍ വാലറ്റുകള്‍ എന്നിവ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം എന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്.
ജൂനിയര്‍ ഓപ്പറേറ്റര്‍ക്കും ജൂനിയര്‍ അറ്റന്‍ഡന്റിനും ഗ്രേഡ് I പ്രകാരം 23,000 മുതല്‍ 78,000 രൂപ വരെ ശമ്പളം ലഭിക്കും. ജൂനിയര്‍ ബിസിനസ് അസിസ്റ്റന്റിന് ഗ്രേഡ് III പ്രകാരം 25,000 മുതല്‍ 1,05,000 രൂപ വരെയാണ് ശമ്പളം ലഭിക്കുക. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ആവശ്യമായ പ്രവൃത്തിപരിചയം എന്നിവ നിറവേറ്റുന്നതിനുള്ള കട്ട് ഓഫ് തീയതി 2025 ജനുവരി 31 ആണ്.
ജൂനിയര്‍ ഓപ്പറേറ്റര്‍ക്കും ജൂനിയര്‍ അറ്റന്‍ഡന്റിനും കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, സ്‌കില്‍/പ്രാഫിഷ്യന്‍സി/ഫിസിക്കല്‍ ടെസ്റ്റ് എന്നിവ പൂര്‍ത്തികരിച്ചാല്‍ മാത്രമെ യോഗ്യത നേടാനാകൂ. ജൂനിയര്‍ ബിസിനസ് അസിസ്റ്റന്റിന് കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, കമ്പ്യൂട്ടര്‍ പ്രാവീണ്യ പരീക്ഷ എന്നിവ മറികടക്കേണ്ടതുണ്ട്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് മള്‍ട്ടിപ്പിള്‍ ചോയ്സ് ഫോര്‍മാറ്റിലായിരിക്കും. പരീക്ഷയ്ക്ക് 100 ഒബ്ജക്ടീവ്-ടൈപ്പ് ചോദ്യങ്ങളുണ്ടാകും ഓരോന്നിനും 1 മാര്‍ക്ക് വീതം ആണ് അനുവദിക്കുക. പരീക്ഷ 2 മണിക്കൂര്‍ 120 മിനിറ്റ് നീണ്ടുനില്‍ക്കും.
എങ്ങനെ അപേക്ഷിക്കാം?
iocl.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോംപേജില്‍ ലഭ്യമായ റിക്രൂട്ട്‌മെന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പുതിയ പേജില്‍ അപ്ലൈ ഓണ്‍ലൈന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ ഫീസ് അടയ്ക്കുക. ആപ്ലിക്കേഷന്‍ പ്രിന്റൗട്ട് എടുത്ത് സൂക്ഷിച്ച് വെക്കുക.












Click it and Unblock the Notifications