ഐഒസിഎല്ലില്‍ ജോലി നേടാം.. പിജിയുണ്ടോ? ശമ്പളം 1.40 ലക്ഷം രൂപ!
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ ഒ സി എല്‍) അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് 60% മാര്‍ക്കോടെ കെമിസ്ട്രിയിലോ തത്തുല്യമായ വിഷയത്തിലോ മാസ്റ്റേഴ്സ് ബിരുദം (എംഎസ്സി) നേടിയിരിക്കണം. എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 55% മാര്‍ക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇനോര്‍ഗാനിക്, ഓര്‍ഗാനിക്, അനലിറ്റിക്കല്‍, ഫിസിക്കല്‍, അപ്ലൈഡ്, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി എന്നിവയാണ് യോഗ്യതയുള്ള വിഷയങ്ങള്‍. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 2025 ഫെബ്രുവരി 28 ന് ശേഷം ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായപരിധി 30 വയസായിരിക്കണം.

സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ബാധകമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപ മുതല്‍ 1,40,000 രൂപ വരെ ശമ്പളം ലഭിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച / ഗ്രൂപ്പ് ടാസ്‌ക്, ഒരു വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
ജനറല്‍ / ഒ ബി സി / ഇ ഡബ്ല്യു എസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 600 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി / എസ് ടി / പി ഡ ബ്ല്യു ബി ഡി / വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസ് ഉണ്ടായിരിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഐ ഒ സി എല്ലില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സേവനമനുഷ്ഠിച്ചിരിക്കണം. ജനറല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍വീസ് ബോണ്ട് തുക 2,00,000 രൂപയാണ്.
എസ് സി / എസ് ടി / ഒ ബി സി / പി ഡബ്ല്യു ബി ഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് 35,000 രൂപയാണ് സര്‍വീസ് ബോണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് പ്രസക്തമായ വിവരങ്ങളും ഔദ്യോഗിക വിജ്ഞാപനത്തില്‍ ലഭ്യമാണ്. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ ഐ ഒ സി എല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കം.












Click it and Unblock the Notifications