ഐഒസിഎല്ലില്‍ നിരവധി ഒഴിവുകള്‍.. ശമ്പളം 1.05 ലക്ഷം വരെ; നിങ്ങള്‍ യോഗ്യരാണോ?
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ( ഐ ഒ സി എല്‍ ) വിവിധ റിഫൈനറി, പെട്രോകെമിക്കല്‍ യൂണിറ്റുകളില്‍ ജൂനിയര്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ യുവ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ ഒ സി എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഗുവാഹത്തി ( അസം ), ബറൗണി ( ബിഹാര്‍ ), വഡോദര ( ഗുജറാത്ത് ), ഹാല്‍ദിയ (പശ്ചിമ ബംഗാള്‍), മഥുര (ഉത്തര്‍പ്രദേശ്), പാനിപ്പത്ത് (ഹരിയാന), ദിഗ്‌ബോയ് (അസം), ബോംഗൈഗാവ് (അസം), പാരദീപ് (ഒഡീഷ) എന്നിവിടങ്ങളിലെ യൂണിറ്റുകളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ജൂനിയര്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV (പ്രൊഡക്ഷന്‍), ജൂനിയര്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV (P&U), ജൂനിയര്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV (P&U-O&M), ജൂനിയര്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV (ഇലക്ട്രിക്കല്‍)/ ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് - IV (ഇലക്ട്രിക്കല്‍) എന്നിവയുള്‍പ്പെടെ നിരവധി തസ്തികകളുണ്ട്.
ജൂനിയര്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV (മെക്കാനിക്കല്‍)/ ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് - IV (മെക്കാനിക്കല്‍), ജൂനിയര്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV (ഇന്‍സ്ട്രുമെന്റേഷന്‍)/ ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് - IV (ഇന്‍സ്ട്രുമെന്റേഷന്‍), ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ്, ജൂനിയര്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV (ഫയര്‍ & സേഫ്റ്റി) എന്നിവയാണ് മറ്റ് പ്രധാന തസ്തികകള്‍.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25000- 1,05,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകര്‍ക്ക് ആവശ്യമായ യോഗ്യതാ മേഖലകളില്‍ ഡിപ്ലോമ, എഞ്ചിനീയറിങ് അല്ലെങ്കില്‍ ബിഎസ്സി ബിരുദം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കുന്ന തസ്തികയ്ക്ക് നിര്‍ബന്ധമായും വേണ്ട യോഗ്യതകളല്ലാത്ത ഡിപ്ലോമകള്‍ പരിഗണിക്കില്ല. വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഐഒസിഎല്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷകരുടെ കുറഞ്ഞ പ്രായപരിധി 18 വയസും പരമാവധി പ്രായം 26 വയസുമാണ് (2025 ഡിസംബര്‍ 31 വരെ). സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതായിരിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 9 ആണ്. പരീക്ഷ ജനുവരിയിലെ അവസാന ആഴ്ചയില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എണ്ണ, വാതകം, പെട്രോകെമിക്കല്‍സ്, പുതിയ ഊര്‍ജ്ജ പരിഹാരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ശക്തമായ സാന്നിധ്യമുള്ള ഒരു പ്രമുഖ ഊര്‍ജ്ജ കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍).












Click it and Unblock the Notifications