ഐഎസ്ആര്‍ഒയില്‍ ഒരു ജോലി സ്വപ്‌നമാണോ? ഇതാ സുവര്‍ണാവസരം, രണ്ട് ലക്ഷം വരെ ശമ്പളം!
ഐഎസ്ആര്‍ഒയില്‍ ഒരു ജോലി വേണം എന്ന ആഗ്രഹമുള്ളവരാണോ നിങ്ങള്‍? എങ്കിലിതാ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് കൊണ്ട് പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഐഎസ്ആര്‍ഒ. വിവിധ തസ്തികകളിലായി 103 ഒഴിവുകളിലേക്കാണ് ഐഎസ്ആര്‍ഒ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒമ്പത് ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.
മെഡിക്കല്‍ ഓഫീസര്‍ (എസ്ഡി), സയന്റിസ്റ്റ് എഞ്ചിനീയര്‍ (എസ്സി), ടെക്നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ടെക്നീഷ്യന്‍ (ബി), ഡ്രാഫ്റ്റ്സ്മാന്‍ (ബി), അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ) എന്നി തസ്തികകളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. വിവിധ തസ്തികകളിലേക്ക് വേണ്ട പ്രായപരിധി സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഇപ്രകാരമാണ്.

മെഡിക്കല്‍ ഓഫീസര്‍ (എസ്ഡി), മെഡിക്കല്‍ ഓഫീസര്‍ (എസ്സി), ടെക്നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ടെക്നീഷ്യന്‍ (ബി), ഡ്രാഫ്റ്റ്സ്മാന്‍ (ബി) എന്നീ തസ്തികകളിലേക്കുള്ള പ്രായപരിധി 18-35 വയസാണ്. സയന്റിസ്റ്റ് എഞ്ചിനീയര്‍ (എസ്സി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 18 നും 30 നും ഇടയില്‍ ഉള്ളവരായിരിക്കണം. അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ) തസ്തികയിലേക്കുള്ള പ്രായപരിധി 18-28 വയസാണ്.
എസ്സി/എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവും ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവും ലഭിക്കും. എന്നാല്‍ അതത് വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളാണെങ്കില്‍ മാത്രമെ ഈ ഇളവ് ബാധകമാകു. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ തസ്തിക അനുസരിച്ച് 21,700 രൂപ മുതല്‍ 2,08,700 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാവുന്നതാണ്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ എഴുത്തുപരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുക. ഇവരില്‍ നിന്ന് ഒരു പോസ്റ്റിന് കുറഞ്ഞത് 10 ഉദ്യോഗാര്‍ത്ഥികള്‍ ( 1:5 എന്ന അനുപാതത്തില്‍ ) എന്ന തരത്തില്‍ അഭിമുഖത്തിനായി വിളിക്കും. ഒന്നിലേറെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരേ മാര്‍ക്ക് ലഭിച്ചാല്‍ എഴുത്തുപരീക്ഷയിലെ മാര്‍ക്ക്, യോഗ്യതയിലെ മുന്‍തൂക്കം, പ്രായം എന്നിവ കൂടി പരിഗണിക്കും.
100-പോയിന്റ് സ്‌കെയിലില്‍ മൂല്യനിര്‍ണ്ണയം നടത്തുന്ന എഴുത്ത് പരീക്ഷയ്ക്ക് ശേഷം ഒരു സ്‌കില്‍ ടെസ്റ്റ് നടത്തും. ഇതില്‍ യോഗ്യത നേടാന്‍ അപേക്ഷകര്‍ (ജനറല്‍ വിഭാഗം) കുറഞ്ഞത് 50% സ്‌കോര്‍ നേടിയിരിക്കും. സംവരണ വിഭാഗത്തില്‍ ഇത് 40 ശതമാനം ആയിരിക്കും. എന്നാല്‍ ഈ മാര്‍ക്കുകള്‍ അന്തിമ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഇന്റര്‍വ്യൂ അല്ലെങ്കില്‍ സ്‌കില്‍ ടെസ്റ്റ് എന്നിവയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാ ചെലവുകള്‍ തിരികെ നല്‍കുന്നതായിരിക്കും. എന്നാല്‍ എഴുത്ത് പരീക്ഷയ്ക്ക് യാത്രാ അലവന്‍സുകളോ മറ്റോ അനുവദിക്കുന്നതല്ല.












Click it and Unblock the Notifications