മഹിളാ സമഖ്യ സൊസൈറ്റിയില്‍ സൈക്കോളജിസ്റ്റ്, കുക്ക് ഒഴിവുകള്‍; നിയമനം തിരുവനന്തപുരത്ത്
കേരള മഹിളാ സമഖ്യ സൊസൈറ്റി സൈക്കോളജിസ്റ്റ്, കുക്ക് എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. തിരുവനന്തപുരത്താണ് ഈ 3 ഒഴിവുകളും ലിസ്റ്റ് ചെയ്തിരിക്കുന്നത്. സൈക്കോളജിസ്റ്റ് തസ്തികയില്‍ ഒന്നും കുക്ക് തസ്തികയില്‍ രണ്ട് ഒഴിവുകളും ആണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 23.09.2026-ല്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്.
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തിലും വനിതാ - ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെയും, തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈല്‍ഡ് കെയര്‍ സെന്ററിലെ വിവിധ ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. ഈ നിയമനമം താല്‍ക്കാലികമായിരിക്കും. സൈക്കോളജിസ്റ്റ് തസ്തികയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 6000 രൂപയാണ് ശമ്പളമായി ലഭിക്കുക.

ഇത് പാര്‍ട്ട് ടൈം ജോലിയായിരിക്കും. സൈക്കോളജിയില്‍ എം എ, എം എസ് സി ബിരുദമുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. കുക്ക് തസ്തികയില്‍ 12000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. അഞ്ചാം ക്ലാസ് വിജയിച്ചവരാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. രണ്ട് തസ്തികയിലേക്കും അപേക്ഷിക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് 25 വയസ് പൂര്‍ത്തിയായിരിക്കണം. 30 - 45 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
ഈ നിയമനത്തിന് അപേക്ഷാ ഫീസ് ആവശ്യമില്ല. രേഖകളുടെ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍), ,സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതമാണ് അഭിമുഖത്തില്‍ പങ്കെടുക്കേണ്ടത്.
ഈ നിയമനം വനിതകള്‍ക്ക് വേണ്ടിയുള്ളതാണ്. വിശദമായ വിവരങ്ങള്‍ക്കും വിജ്ഞാപനത്തിനുമായി ഔദ്യോഗിക വെബ്‌സൈറ്റായ www.keralasamakhya.org സന്ദര്‍ശിക്കുക.
അഭിമുഖവേദി
സ്റ്റേറ്റ് ഓഫീസ്, കേരള മഹിളാ സമഖ്യ സൊസൈറ്റി, കരമന കുഞ്ചാലമൂട്, തിരുവനന്തപുരം
അഭിമുഖ തീയതിയും സമയവും: 2026 സെപ്റ്റംബര്‍ 23, രാവിലെ 10:00 മണിക്ക്
കേരള മഹിളാ സമഖ്യ സൊസൈറ്റി
ഗ്രാമീണ മേഖലയിലെ, പ്രത്യേകിച്ച് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ ശാക്തീകരണവും വിദ്യാഭ്യാസവും സംബന്ധിച്ച ദേശീയ നയത്തിന്റെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനായി 1987 - 89 കാലയളവിലാണ് 'മഹിളാ സമഖ്യ' പദ്ധതിക്ക് തുടക്കമിട്ടത്. കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കിവരുന്നു.


Click it and Unblock the Notifications
