Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; വേറേയും നിരവധി ഒഴിവുകൾ...ഇപ്പോൾ അപേക്ഷിക്കാം

കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ വിവിധ യൂണിറ്റുകളിൽ ഒഴിവുകൾ. ബോട്ട് ഡ്രൈവർ തസ്തികയിലാണ് അവസരം. രണ്ട് വർഷത്തെ കരാർ നിയമനമാണ്. പേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവ സാന തീയതി ആഗസ്റ്റ്‌ 7 ആണ്. എങ്ങനെ അപേക്ഷിക്കണം, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

ബോട്ട് ഡ്രൈവർ-1 കോഴിക്കോട്,കക്കയം. യോഗ്യത- മാസ്റ്റർ ക്ലാസ്/3 സ്രാങ്ക് ലൈസൻസ്, പ്ലസ്ടു പാസായിരിക്കണം. അപേക്ഷിക്കാനുള്ള പ്രായപരിധി 45 വയസ്. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി www.cmd kerala.gov.in പോര്‍ട്ടല്‍ മുഖേനയോ തപാൽ മുഖേനയോ അപേക്ഷിക്കാം.

jobhiring-1

ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അപേക്ഷകന്റെ ഏറ്റവും പുതിയ ഫോട്ടോ സ്‌കാന്‍ ചെയിത്‌ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത്‌ അപ്ലോഡ്‌ ചെയ്യുക. സ്‌കാന്‍ ചെയ്ത ചിത്രം 200 കെ താഴെ ഉള്ളതും ജെപിജെ ഫോര്‍മാറ്റിലുമാവണം.

അപേക്ഷകന്‍ വെളുത്ത പേപ്പറില്‍ നീലുകറുപ്പ്‌ മഷിയിലുള്ള ഒപ്പ്‌ സ്‌കാന്‍ ചെയിത്‌ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത്‌ അപ്ലോഡ്‌ ചെയ്യണം. ന്കാന്‍ ചെയ്ത ചിത്രം 50 കെബിയില്‍ താഴെ ഉള്ളതും ജെപിജെ ഫോര്‍മാറ്റിലുമാവണം.

3. തപാല്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ (ആറ്‌ മാസത്തിനുളളില്‍ എടുത്ത) പാസ്‌പോര്‍ട്ട്‌ സൈനസ്‌ ഫോട്ടോ പതിക്കുകയും പൂരിപ്പിക്കുകയും ചെയ്ത അപേക്ഷാഫോറത്തിനോടൊപ്പം (അനുബന്ധം 1 കാണുക) ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, എസ്എസ്എൽസി/പത്താം ക്ലാസ് തുല്യത സർട്ടിഫിക്കറ്റുകൾ പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫി ക്കറ്റ്‌ , ലൈസന്‍സുകള്‍ (അപേക്ഷിക്കുന്ന തസ്തികയ്ക്ക്‌ ആവശ്യമെങ്കില്‍) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കുടി സമര്‍പ്പിക്കേണ്ടതാണ്‌. പൂരിപ്പിച്ച അപേക്ഷകള്‍ അയക്കേണ്ട വിലാസം

പിബി നമ്പൻ 436
തെക്കാട് പിഒ
തിരുവനന്തപുരം 695014

സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി ഒഴിവുകൾ

ഫിസിക്സ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം

‍മാനന്തവാടി ഗവ. പോളിടെക്നിക് കോളജിൽ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദമുള്ളവരെ പരിഗണിക്കും. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് ഒന്നിന് രാവിലെ 10 ന് കോളജിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 293024, 9847869513.

വെബ് ഡെവലപ്പര്‍ ട്രെയ്‌നര്‍, സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു

സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ പുതുതായി ആരംഭിച്ച സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളില്‍ വെബ് ഡെവലപ്പര്‍ ട്രെയ്‌നര്‍, സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിനായി ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് മലപ്പുറം കോട്ടപ്പടിയിലുള്ള സമഗ്ര ശിക്ഷ കേരളം, ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച്ച നടത്തും. താത്പര്യമുള്ളവര്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും അപേക്ഷയും ബയോഡാറ്റയുമായി ഹാജരാകണം.

പ്ലസ്ടു പാസായ എച്ച്ടിഎംഎല്‍, സിഎസ്എസ്, ജാവ സ്‌ക്രിപ്റ്റ് എന്നീ പ്രോഗ്രാമിംഗ് ലാംഗ്വേജില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിശീലന പരിചയവും ഉള്ളവര്‍ക്ക് വെബ് ഡെവലപ്പര്‍ ട്രെയ്‌നര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത് (ജി.എച്ച്.എസ്.എസ് മങ്കട).

ചെട്ടിയാംകിണര്‍ ജി വി എച്ച്.എസ്.എസ്, ബിപി അങ്ങാടി ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ്, പുറത്തൂര്‍ ജി എച്ച് എസ്,്എസ്, പറവണ്ണ ജി വി എച്ച്.എസ്.എസ്, തവനൂര്‍ കെ എം ജി വി എച്ച് എസ് എസ്, നിലമ്പൂര്‍ ജി വി എച്ച് എസ് എസ്, തൃക്കാവ് ജി എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് ഒഴിവുള്ളത്.
യോഗ്യത അതത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ജോബ് റോളുകളില്‍ ഏതെങ്കിലും ഒന്നില്‍ എന്‍ എസ് ക്യു എഫ് സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണം. അല്ലെങ്കില്‍ മേഖലയില്‍ വി എച്ച് എസ് ഇ കോഴ്‌സ് പാസായിരിക്കണം. വിശദാംശവും അപേക്ഷാഫോമും സമഗ്രശിക്ഷ കേരളത്തിന്റെ https://ssakerala.in/SDC1.php എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+