കിഫ്ബിയിൽ നിങ്ങൾക്കും ജോലി നേടാം; 1 ലക്ഷത്തിന് അടുത്ത് ശമ്പളം..അപേക്ഷിക്കാം
കിഫ്ബിയിൽ ജോലി ഒഴിവുകൾ. 10 പേർക്കാണ് അപേക്ഷിക്കാനാകുക. യോഗ്യത, ശമ്പളം എന്നിങ്ങനെയുള്ള കൂടുതൽ വിവപങ്ങൾ വിശദമായി അറിയാം
ജൂനിയർ റസിഡന്റ് എഞ്ചിനിയർ-രണ്ട് ഒഴിവുകൾ. സിവിൽ എഞ്ചിനിയറിങ്ങൽ ബിടെക് ബിരുദം. അല്ലെങ്കിൽ പിജി. 5 വർഷത്തെ പ്രത്തിപരചയുവും ആവശ്യമാണ്. ശമ്പളം പരമാവധി 36000 രൂപ വരെ ലഭിക്കും.

ജനിയർ റഡിഡന്റ് എഞ്ചിനീയർ-4 ഒഴിവുകള്. ഇലക്ട്രിീക്കൽ എഞ്ചിനീയറിങ് ബിരുദം-5 വർഷത്തെ പ്രവൃത്തിപരിചയവ് ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസ്-ശമ്പളം 36,000 വരെ.
സിവിൽ എഞ്ചിനീയർ-2 ഒഴിവ്. 10 വർഷത്തെ പ്രവൃത്തിപരിചയം. മാസം 60,000 രപ ശമ്പളം ലഭിക്കും.
സീനിയർ റസിഡന്റ് എഞ്ചിനീയർ, സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക്. 15 വർഷത്തെ പ്രവൃത്തിപകിചയം, 94000 രൂപ വരെ ശമ്പളം. കുടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/06/KIIFB-Resident-engineer-notification.pdf
അതിഥി അദ്ധ്യാപക ഇന്റർവ്യൂ
തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിൽ സംസ്‌കൃതം വിഭാഗത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 30 ന് രാവിലെ 11 ന് നടത്തും. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു ജി സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04902346027.
എസ് ഇ ഒ എക്‌സിക്യൂട്ടീവ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയിൽ എസ് ഇ ഒ എക്‌സിക്യൂട്ടീവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കഴക്കൂട്ടത്തുള്ള അസാപ് കേരളയുടെ ആസ്ഥാനത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ഐറ്റി, മറ്റ് അനുബന്ധ വിഷയങ്ങളിലെ ബിരുദധാരികൾക്ക് അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് https://asapkerala.gov.in/careers/ ലിങ്ക് സന്ദർശിക്കുക. ജൂൺ 29ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
അസി. പ്രൊഫസര്‍ നിയമനം
വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കും. യോഗ്യത: പ്രസ്തുത വിഷയത്തില്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദം. കമ്പ്യൂട്ടര്‍ സയന്‍സ് അസി. പ്രൊഫസര്‍ നിയമനത്തിന് ഇലക്ടോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ളവരെയും പരിഗണിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 30ന് രാവിലെ 10ന് കോളേജ് ഓഫീസിലെത്തണം. ഫോണ്‍: 0496 2536125, 9745394730, 9747605515.












Click it and Unblock the Notifications