Kerala Jobs; കൊച്ചിയിൽ 30,000 ശമ്പളത്തിൽ ജോലി..പരീക്ഷയില്ലാതെ സർക്കാർ ജോലിയും നേടാം
കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിന് കീഴിൽ ഒഴിവുകൾ. എഞ്ചിനിയറിങ് തസ്തികയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകൾ, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.
മെക്കാനിക്കൽ എഞ്ചിനിയർ, ഇലക്ട്രിക്കൽ എഞ്ചിനിയർ തസ്തികയിലാണ് ഒഴിവ്. ഓരോ ഒഴിവുകൾ വീതാണ് ഉള്ളത്. അതത് മേഖലയിൽ എഞ്ചിനിയറിങ്ങിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രയപരിധി 41 വയസ്. എസ് സി/ എസ് ടി/ ഒബിസി വിഭാഗങ്ങളിൽ ഉള്ളവർക്ക് ഇളവുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളമായി 40,000 രൂപയാണ് ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ജൺ 15 ന് വൈകീട്ട് അഞ്ച്. അപേക്ഷിക്കുന്നതിന് മുൻപ് വിഞ്ജാപനം വിശദമായി വായിക്കാം. കൂടുതൽ വിവരങ്ങൾക്ക് -https://cmd.kerala.gov.in/wp-content/uploads/2025/05/KMML-Recruitment-Notification-V1.pdf

കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റന്റ്
ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ രണ്ട് ഒഴവുകളാണ് ഉള്ളത്. കമ്പ്യൂട്ടർ സയവ്‍സിൽ ഡിപ്ലോമ, അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിഎസ്സി, അതുമല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി എസി/ ഫിസിക്സ്, കെമിസ്ട്രി, മാത്സ് ബിരുദത്തിനൊപ്പം ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്നുള്ള പിജഡിസിഎ സ്റ്റാറ്ററ്റിക്സ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 29,535 രൂപയാണ് ശമ്പളമായി ലഭിക്കും. താത്പര്യമുള്ളവർ ജൂൺ 16 ന് മുൻപ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://recruit.cusat.ac.in/files/NOTIFICATION_349.pdf
നിയമനം
2025 വർഷത്തിലെ ട്രോളിംഗ് നിരോധന കാലയളവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന റെസ്‌ക്യു ബോട്ടുകളിൽ ലൈഫ് ഗാർഡ് / ഹാർബർ ബേസ്ഡ് സി റെസ്‌ക്യൂ സ്‌ക്വാഡുകളെ നിയമിക്കുന്നു. അപേക്ഷകർ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്ട്‌സ് പരിശീലനം പൂർത്തിയാക്കിയവരും 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ളവരും ഏത് പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരുമായിരിക്കണം. കടൽ രക്ഷാ പ്രവർത്തനങ്ങളിൽ ഇതിനു മുൻപ് പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ് / ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കും. താല്പര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ്, വിഴിഞ്ഞം കാര്യാലയത്തിൽ ജൂൺ 4 ഉച്ചയ്ക്കു 3 മണിയ്ക്കുകം ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം. ജൂൺ 5ന് രാവിലെ 11 മണിയ്ക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ അഭിമുഖം നടക്കും.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം അഞ്ചിന്
പേരാമ്പ്ര ഗവ.ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/ എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം പേരാമ്പ്ര ഗവ ഐടിഐ യില്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 9400127797.












Click it and Unblock the Notifications