Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊങ്കണ്‍ റെയില്‍വേയില്‍ ജനറല്‍ മാനേജറാകാം; യോഗ്യതകള്‍ ഇങ്ങനെ... എഴുത്ത് പരീക്ഷയില്ല

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അക്കൗണ്ട്സ് ആന്‍ഡ് ഫിനാന്‍സ്) തസ്തികയിലേക്ക് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള ഒരു ഒഴിവ് നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. രണ്ട് വര്‍ഷത്തെ പ്രാരംഭ കാലയളവില്‍ പ്രൊബേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേ മാട്രിക്‌സ് ലെവല്‍- 12 പ്രകാരം 78800 രൂപ മുതല്‍ 209200 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. 50 വയസാണ് പരമാവധി പ്രായപരിധി. അപേക്ഷകര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ (സി എ) / കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റുമാര്‍ (സി എം എ) ആയിരിക്കണം. സി എസ് / അംഗീകൃത നിയമ ബിരുദം / മുഴുവന്‍ സമയ എം ബി എ (ധനകാര്യം) എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

Job News

വിജ്ഞാപന തീയതിയില്‍ 7-ാം ശമ്പള കമ്മീഷന്‍ ലെവല്‍ 12 അല്ലെങ്കില്‍ തത്തുല്യത്തില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ / സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരിക്കണം അപേക്ഷിക്കേണ്ടത്. വ്യക്തിഗത അഭിമുഖത്തിന് ശേഷമായിരിക്കും യോഗ്യരായ അപേക്ഷകരെ തിരഞ്ഞെടുക്കുക. അഭിമുഖത്തിന് ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.

കെ ആര്‍ സി എല്‍ ജീവനക്കാര്‍ക്ക് 60 വയസാണ് സൂപ്പര്‍അനുവേഷന്‍ പ്രായം. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചുവടെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ ഐഡി വഴി അവരുടെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ക്കൊപ്പം പ്രസക്തമായ എല്ലാ രേഖകളും അറ്റാച്ച് ചെയ്യണം. 1180 രൂപയാണ് അപേക്ഷാ ഫീസ്. നവംബര്‍ 13 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.

അപേക്ഷ സമര്‍പ്പിക്കേണ്ട ഇ-മെയില്‍ ഐഡി: [email protected] .in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+