Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊങ്കണ്‍ റെയില്‍വേയില്‍ എക്സിക്യൂട്ടീവ് ഡയറക്ടറാകാം; നിങ്ങള്‍ക്ക് ഈ യോഗ്യതകളുണ്ടോ?

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ( കെ ആര്‍ സി എല്‍ ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ / പ്രൊജക്റ്റ് തസ്തികയില്‍ പുനര്‍-തൊഴില്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. സൂചിപ്പിച്ച തസ്തികയിലേക്ക് ഒരു ഒഴിവ് മാത്രമാണുള്ളത്. നിയമന കാലാവധി രണ്ട് വര്‍ഷമായിരിക്കും. വര്‍ഷാ വര്‍ഷം വരുന്ന ആവശ്യകതയും പ്രകടനവും കണക്കിലെടുത്ത് പരസ്പര ധാരണയോടെ നിയമന കാലാവധി നീട്ടും.

കെ ആര്‍ സി എല്ലിന്റെ വിവിധ പദ്ധതികളുടെ ആവശ്യകതക്ക് അനുസരിച്ചുള്ള സ്ഥലത്തായിരിക്കും നിയമനം. ആവശ്യാനുസരണം കെ ആര്‍ സി എല്ലിന്റെ വിവിധ പദ്ധതികളുടെ സൈറ്റിലേക്ക് മാറ്റവും ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏഴാം ശമ്പള കമ്മീഷന്റെ ലെവല്‍ 13 പ്രകാരമുള്ള പ്രതിഫലം ലഭിക്കും. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതലുള്ള കണക്ക് പ്രകാരം 62 വയസ് കവിയാന്‍ പാടില്ല.

Job News

ഉദ്യോഗാര്‍ത്ഥിക്ക് എഞ്ചിനീയറിംഗില്‍ ( സിവില്‍ ) ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. സിവില്‍ എഞ്ചിനിയീറിംഗ് മേഖലയില്‍ 25 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകന്‍ ഒരു ഇന്ത്യന്‍ പൗരനും നല്ല ആരോഗ്യമുള്ളവനുമായിരിക്കണം. അപേക്ഷകന് ഇന്ത്യന്‍ റെയില്‍വേ/ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഓഫീസറായി പ്രവൃത്തിപരിചയം വേണം.

കൂടാതെ എക്സിക്യൂട്ടീവ് കേഡറില്‍ കുറഞ്ഞത് 15 വര്‍ഷത്തെ റെഗുലര്‍ സര്‍വീസും എസ്ജിയില്‍ നിന്നും അതിന് മുകളിലുള്ള ഗ്രേഡില്‍ നിന്നും വിരമിച്ചവരുമായിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ വേണം. ഇത് കൂടാതെ നിങ്ങളുടെ സിവി, സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കണം.

യോഗ്യരും താല്‍പ്പര്യമുള്ളവരുമായ അപേക്ഷകര്‍ ഔദ്യോഗിക അറിയിപ്പില്‍ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് മേയ് ഒമ്പതിനോ അതിനുമുമ്പോ തന്നിരിക്കുന്ന ഇമെയില്‍ ഐഡിയില്‍ സമര്‍പ്പിച്ചുകൊണ്ട് ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ സമര്‍പ്പിക്കേണ്ട ഇ-മെയില്‍ ഐഡി: [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+