ഐടി പ്രൊഫഷണലാണോ? എല്‍ഐസിയില്‍ മികച്ച അവസരം, 16 ലക്ഷം രൂപ ശമ്പളം!
സാമ്പത്തിക മേഖലയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി തേടുന്ന ഒരു ഐടി പ്രൊഫഷണലാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കായിതാ ഒരു സുവര്‍ണാവസരം തുറന്നിരിക്കുകയാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (എല്‍ഐസി എച്ച്എഫ്എല്‍). ഐടി പ്രൊഫഷണലുകള്‍ക്ക് വലിയ ശമ്പളമാണ് ല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഐടി അസിസ്റ്റന്റ് മാനേജര്‍ തസ്തികകള്‍ക്ക് പ്രതിവര്‍ഷം 19.15 ലക്ഷം രൂപ വരെ പാക്കേജ് ലഭിക്കും.
ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ (അസിസ്റ്റന്റ് മാനേജര്‍ കേഡര്‍), എസ്എപി പ്രൊഫഷണല്‍ (അസോസിയേറ്റ് കേഡര്‍) എന്നീ തസ്തികകളില്‍ ഓരോ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിയമനം മുംബൈയിലായിരിക്കും. ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ (അസിസ്റ്റന്റ് മാനേജര്‍) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സ്/ഐടിയില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ മുഴുവന്‍ സമയ എംസിഎ, എം.ടെക്, അല്ലെങ്കില്‍ തത്തുല്യ യോഗ്യതകളുണ്ടായിരിക്കണം.

അപേക്ഷകരുടെ പ്രായപരിധി 28 മുതല്‍ 35 വയസ് വരെയായിരിക്കണം (ഓഗസ്റ്റ് 1, 2025 വരെ). ഐടി സേവനങ്ങളില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്എപി പ്രൊഫഷണലിന് (അസോസിയേറ്റ്) കുറഞ്ഞത് 60% മാര്‍ക്കോടെ മുഴുവന്‍ സമയ എംസിഎ,ബിഇ/ ബിടെക്/ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ഐടിയില്‍ ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 24 മുതല്‍ 30 വയസ് വരെയായിരിക്കണം (ഓഗസ്റ്റ് 1, 2025 വരെ)
എസ്എപി വൈദഗ്ധ്യത്തോടെ ഐടി സേവനങ്ങളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം ഉള്ളവരായിരിക്കണം അപേക്ഷകര്‍. ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ക്ക് പ്രതിവര്‍ഷം 16.50 ലക്ഷം മുതല്‍ 19.15 ലക്ഷം വരെ ശമ്പളം ലഭിക്കും. എസ്എപി പ്രൊഫഷണലിന് പ്രതിവര്‍ഷം 10.40 ലക്ഷം രൂപ മുതല്‍ 11.82 രൂപ ലക്ഷം വരെയായിരിക്കണഇം ശമ്പളം
ഉദ്യോഗാര്‍ത്ഥികള്‍ lichousing.com-ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാ ഫോം ഇല്ലാതെ സമര്‍പ്പിക്കുന്ന റെസ്യൂമെകള്‍ സ്വീകരിക്കില്ല. പരീക്ഷയുടെയും അഭിമുഖത്തിന്റെയും സംയോജിത സ്‌കോറുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 15 ആണ്. ഓണ്‍ലൈന്‍ ടെക്‌നിക്കല്‍ ടെസ്റ്റ് നിശ്ചയിച്ചിരിക്കുന്നത് സെപ്റ്റംബര്‍ 25 ആണ്.
അപേക്ഷിക്കേണ്ട വിധം
lichousing.com സന്ദര്‍ശിക്കുക. കരിയര്‍ > റെസ്യൂമെ സമര്‍പ്പിക്കുക. അപേക്ഷാ ഫോം പൂരിപ്പിച്ച് നിങ്ങളുടെ റെസ്യൂമെ അപ്ലോഡ് ചെയ്യുക. സ്‌കില്‍ ടെസ്റ്റിനായി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലം തിരഞ്ഞെടുക്കുക. റഫറന്‍സിനായി ഫോമിന്റെ ഒരു പകര്‍പ്പ് സമര്‍പ്പിച്ച് സൂക്ഷിക്കുക
ഐടി ഒഴിവുകള്‍ക്ക് പുറമേ, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ഇന്ത്യയിലുടനീളം 12,000 രൂപ സ്‌റ്റൈപ്പന്‍ഡോടെ 192 അപ്രന്റീസുകളെ നിയമിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സമയപരിധിക്ക് മുമ്പ് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.












Click it and Unblock the Notifications